22
Sep 2025
Tue
22 Sep 2025 Tue
Kerala rain update

Kerala Rains Updates: മധ്യ-തെക്കന്‍ കേരളത്തില്‍ ഇടി മിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. തെക്കേ ഇന്ത്യയില്‍ തെക്ക് വടക്ക് ദിശയില്‍ ആയി ഒരു ന്യൂനമര്‍ദ പാത്തി രൂപപ്പെടുന്നത് കേരളത്തിന്റെ കാലാവസ്ഥയെ സ്വാധീനിക്കും. ഇതാണ് കേരളത്തില്‍ തുലാവര്‍ സമാനമായ മഴയ്ക്ക് ഇടയാക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിലവില്‍ രണ്ടു ദിവസത്തെ മഴക്കാണ് സാധ്യത. തുലാവര്‍ഷത്തിലെ മഴ പോലെ ഉച്ചയ്ക്ക് ശേഷമാണ് ഇടിയോടു കൂടിയ മഴയുണ്ടാകാന്‍ സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ALSO READ: പേരൂര്‍ക്കടയിലെ മാല മോഷണക്കേസില്‍ ദലിത് യുവതിയെ പോലീസ് കുടുക്കിയത്; മാല നഷ്ടപ്പെട്ടിട്ടേയില്ലെന്ന് ക്രൈംബ്രാഞ്ച് റിപോര്‍ട്ട്

ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

മഴയ്ക്കൊപ്പം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, ഏറ്റവും പുതിയ കണക്ക് അനുസരിച്ച് കേരളത്തില്‍ 1604.7 മില്ലി മീറ്റര്‍ മഴ ലഭിച്ചു. ലഭിക്കേണ്ടതിനേക്കാള്‍ 12 ശതമാനം കുറവ് മഴയാണ് ലഭിച്ചതെങ്കിലും കാലവര്‍ഷം തുടങ്ങിയ മെയ് 24 മുതലുള്ള കണക്ക് എടുക്കുമ്പോള്‍ റെക്കോര്‍ഡ് മഴയാണ് ലഭിച്ചത്.