30
Oct 2024
Sun
30 Oct 2024 Sun
Isolated heavy rains likely today; Yellow alert in 4 districts

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ എറ്റവും പുതിയ മഴ പ്രവചന പ്രകാരം കേരളത്തിൽ ശക്തമായ മഴ തുടരും. ഇതുപ്രകാരം അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളിൽ മുന്നറിയിപ്പ് നൽകി. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന നാലു ദിവസത്തേക്കുള്ള പ്രവചനവും പുറത്തുവിട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യെല്ലോ അലർട്ട്

ഇന്ന്: തിരുവനന്തപുരം, ഇടുക്കി

നാളെ: പത്തനംതിട്ട, ഇടുക്കി

ചൊവ്വ: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി

ബുധൻ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി

എന്നീ  ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടെയെല്ലാം പ്രവചിക്കപ്പെട്ടത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ  ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത നിലനില്ക്കുന്നു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

ഒക്ടോബർ 23 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നാണ് പ്രവചനം.

മധ്യ കിഴക്കൻ അറബിക്കടലിനു മുകളിൽ ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ഇത് തുടർന്നുള്ള  2 ദിവസങ്ങളിൽ  ഇന്ത്യൻ തീരത്തു നിന്ന് അകന്നു പോകാനും സാധ്യത കാണുന്നു. മധ്യ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. തിങ്കളാഴ്ച ഓടെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനു  മുകളിൽ ന്യുനമർദ്ദമായും തുടർന്ന് ചൊവ്വാഴ്ചയോടെ തീവ്ര ന്യുനമർദ്ദമായും  ശക്തി പ്രാപിക്കും. ഇക്കാരണത്താൽ
കേരളത്തിൽ അടുത്ത ഒരാഴ്ച നേരിയ / ഇടത്തരം മഴ പെയ്യും.