
കോഴിക്കോട്ട് രാമനാട്ടുകരയില്‍ പ്രകൃതിവിരുദ്ധ വേഴ്ചയ്ക്കു നിര്‍ബന്ധിച്ച സുഹൃത്തിനെ കല്ല് കൊണ്ട് തലയ്ക്കടിച്ചുകൊന്ന് യുവാവ്. രാമനാട്ടുകര ഫ്‌ളൈ ഓവറിനു സമീപം ആളൊഴിഞ്ഞ പറമ്പിലാണ് സംഭവം. കൊണ്ടോട്ടി സ്വദേശി ഷിബിന്‍ ആണ് മരിച്ചത്. സംഭവത്തില്‍ വൈദ്യരങ്ങാടി സ്വദേശി ഹിജാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
![]() |
|
കഴിഞ്ഞദിവസം രാത്രി ഷിബിനും ഹിജാസും ഉള്‍പ്പെടയുള്ള നാലംഗ സംഘം ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെ ഹിജാസിനു നേരെ ഷിബിന്‍ ലൈംഗികാതിക്രമത്തിനു ശ്രമിച്ചു. ഹിജാസ് ഇത് എതിര്‍ക്കുകയും തുടര്‍ന്ന് കൈയാങ്കളി നടക്കുകയും ചെയ്തു. ഇതിനിടെ ഹിജാസ് സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ഷിബിന്റെ വയറ്റില്‍ കുത്തി. കുത്തേറ്റു വീണ ഷിബിന്റെ തലയില്‍ കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു. തല തകര്‍ന്ന് തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായിരുന്നു ഷിബിന്റെ മൃതദേഹം.