16
Jul 2024
Thu
16 Jul 2024 Thu
Rashida Tlaib wears keffiyeh

വാഷിങ്ടണ്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സന്ദര്‍ശന വേളയില്‍ പ്രതിഷേധ സൂചകമായി കഫിയ്യയും ഫലസ്തീന്‍ പതാകയുമണിഞ്ഞ് യുഎസ് കോണ്‍ഗ്രസ് അംഗം റാഷിദ തലാഇബ്. (Rashida Talaib wearing a kafiya and a Palestinian flag during Netanyahu’s visit ) യുഎസ് കോണ്‍ഗ്രസിലെ ഏക ഫലസ്തീന്‍ വംശജയാണ് റാഷിദ. ഗസാ നിവാസിയായ ഹാനി അല്‍മദ്ഹൂനൊപ്പം കഫിയ്യ അണിഞ്ഞ് നില്‍ക്കുന്ന ഫോട്ടോ റാഷിദ എക്‌സില്‍ പോസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നെതന്യാഹുവിന്റെ വംശഹത്യയില്‍ 150 കുടുംബാംഗങ്ങള്‍ നഷ്ടപ്പെട്ടയാളാണ് ഹാനി അല്‍മദ്ഹൂനെന്ന് റാഷിദ അറിയിച്ചു. ”ഫലസ്തീന്‍ ജനതയെ വംശഹത്യ ചെയ്യുന്ന നെതന്യാഹു യുദ്ധക്കുറ്റവാളിയാണ്. അങ്ങിനെ ഒരാളെ കോണ്‍ഗ്രസില്‍ സംസാരിക്കുന്നതിന് ക്ഷണിക്കാന്‍ രണ്ട് പാര്‍ട്ടികളിലെയും നേതാക്കള്‍ കൂട്ടുനിന്നത് ലജ്ജാകരമാണ്. നെതന്യാഹുവിനെ അറസ്റ്റ് ചെയ്ത് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് കൈമാറണം”- റാഷിദ പറഞ്ഞു.


”1948 മുതല്‍ 141 ബില്ല്യന്‍ ഡോളറിന്റെ ആയുധങ്ങളാണ് അമേരിക്ക ഇസ്രായേലിന് നല്‍കിയത്. ഒക്ടോബര്‍ മുതല്‍ മാത്രം 17.9 ബില്ല്യന്‍ ഡോളറാണ് ഫലസ്തീനികളെ വംശഹത്യ ചെയ്യുന്നതിന് വേണ്ടി നല്‍കിയത്. നെതന്യാഹു ഭരണകൂടം ഇതിനകം 39,000 ഫലസ്തീനികളെ ഗസയില്‍ കൂട്ടക്കൊല ചെയ്തു. അതില്‍ 15,000ലേറെ പേര്‍ കുട്ടികളാണ്”

കോണ്‍ഗ്രസില്‍ നടക്കുന്ന പരിപാടി ഫലസ്തീനികളെ വംശഹത്യ ചെയ്യുന്നതിന്റെ ആഘോഷമാണ്. വംശഹത്യയ്ക്ക് നേതൃത്വം നല്‍കുന്ന ഒരാള്‍ക്കൊപ്പം എന്റെ സഹപ്രവര്‍ത്തകര്‍ ചിരിച്ച് കൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് നമ്മുടെ ജനാധിപത്യത്തിലെ ദുരന്ത ദിനമാണ്”- റാഷിദ തലാഇബ് വ്യക്തമാക്കി.

യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസംഗിക്കുന്നുണ്ട്. എന്നാല്‍, വൈസ് പ്രസിഡന്റ് കമല ഹാരിസ് ഉള്‍പ്പെടെ നിരവധി ഉന്നത ഡമോക്രാറ്റുകള്‍ പരിപാടി ബഹിഷ്‌കരിച്ചിട്ടുണ്ട്. നെതന്യാഹു സംസാരിക്കുമ്പോള്‍ കഫിയ്യയും ഫലസ്തീന്‍ പതാകയും അണിഞ്ഞെത്തുന്ന റാഷിദ തലാഇബ് യുദ്ധ കുറ്റവാളി എന്നെഴുതിയ പോസ്റ്ററും ഉയര്‍ത്തിക്കാട്ടും.

കാപിറ്റോളിന് പുറത്ത് യുദ്ധവിരുദ്ധ പ്രക്ഷോഭകരുടെ വലിയ പ്രതിഷേധമാണ് നെതന്യാഹുവിനെ വരവേറ്റത്. എന്നാല്‍, ഇറാന് വേണ്ടി വിഡ്ഡിവേഷം കെട്ടുന്നവരെന്നാണ് നെതന്യാഹു അവരെ വിശേഷിപ്പിച്ചത്.