13
Jun 2023
Thu
13 Jun 2023 Thu

മുംബൈ: തുടര്‍ച്ചയായ മാസങ്ങളില്‍ പണപ്പെരുപ്പ നിരക്ക് കുറയുന്ന സാഹചര്യത്തില്‍ രണ്ടാമത്തെ പണനയ യോഗത്തിലും റിസര്‍വ് ബാങ്ക് നിരക്ക് കൂട്ടിയില്ല. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. ബാങ്ക് പലിശ നിരക്കുകളിലും മാറ്റം വരില്ല. റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസി യോഗത്തിന് ശേഷമാണ് ആര്‍ബിഐ ഗവര്‍ണര്‍ ഇക്കാര്യം അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജ്യത്തിന്റെ സമ്പദ് ഘടന ഭദ്രമാണെന്ന് റിസര്‍വ് ബാങ്ക് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. നാണയപ്പെരുപ്പ തോത് നേരത്തെ നിശ്ചയിച്ചതിനേക്കാളും ഉയര്‍ന്നതാണെങ്കിലും നിയന്ത്രണ വിധേയമാണെന്നാണ് ആര്‍ബിഐ വിലയിരുത്തല്‍.

202324 സാമ്പത്തിക വര്‍ഷത്തെ യോഗം കഴിഞ്ഞ മൂന്ന് ദിവസമായി ആര്‍ബിഐ ആസ്ഥാനത്ത് നടന്ന് വരികയായിരുന്നു. ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കഴിഞ്ഞ ഏപ്രില്‍ 18 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ എത്തിയിരുന്നു. 4.7 ശതമാനമാണ് ഏപ്രിലിലെ നിരക്ക്.