23
Aug 2025
Fri
23 Aug 2025 Fri
school lunch menu

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് മികച്ച പോഷകസമൃദ്ധമായ ഭക്ഷണം നല്‍കാനുള്ള സര്‍ക്കാര്‍ പദ്ധതി പ്രാബല്യത്തിലാവുന്നു. ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതല്‍ നടപ്പാക്കും. കുട്ടികളില്‍ ശരിയായ പോഷണം ലഭിക്കുന്നില്ല എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പുതിയ വിഭവങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഴ്ചയില്‍ ഒരുദിവസം വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഉണ്ടാക്കണമെന്നാണ് നിര്‍ദേശം. ഒപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ ഇവ ചേര്‍ത്ത ചമ്മന്തിയും വേണം.

കൂടാതെ മറ്റ് ദിവസങ്ങളില്‍ റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുണ്ടാക്കുന്ന പായസമോ മറ്റ് വ്യത്യസ്തവിഭവങ്ങളോ ഒരുക്കണം. മാസത്തില്‍ 20 ദിവസത്തെ ഭക്ഷണ മെനു സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്.

ALSO READ: കന്യാസ്ത്രീകള്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും; അമിത് ഷായുടെ ഉറപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് കുടുംബം

അഞ്ചാംക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് 6.78 രൂപയും ആറുമുതല്‍ എട്ടുവരെയുള്ള കുട്ടികള്‍ക്ക് 10.17 രൂപയുമാണ് ഒരുദിവസം ലഭിക്കുക. സ്ഥാപനങ്ങളുമായി സഹകരിച്ച് സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ പുതുക്കിയ മെനു നടപ്പാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

സ്‌കൂള്‍ അവധി മാറ്റാനുള്ള ആലോചനയക്ക് അനുകൂല പ്രതികരണം

സംസ്ഥാനത്തെ സ്‌കൂളുകളിലെ അവധിക്കാലം മഴക്കാലത്തേയ്ക്ക് മാറ്റണമോ എന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ചോദ്യത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ആറായിരത്തിലധികം പേരാണ് കമന്റിലൂടെ പ്രതികരിച്ചത്.

ഏപ്രില്‍, മെയ് മാസത്തെ അവധിയ്ക്ക് പകരം മണ്‍സൂണ്‍ കാലയളവായ ജൂണ്‍, ജൂലൈ മാസത്തില്‍ അവധി നല്‍കിയാലോ എന്ന വിദ്യാഭ്യാസ മന്ത്രിയുടെ ചോദ്യത്തെ കൂടുതല്‍ പേരും പിന്തുണയ്ക്കുന്നുണ്ട്.

വേനല്‍ക്കാലത്ത് ക്ലാസുകള്‍ നടത്തുന്നതിന്റെ ചില പ്രായോഗിക ബുദ്ധിമുട്ടുകളും സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. പഠനത്തിലേക്കോ ആലോചനയിലേക്കോ പോകുന്നതിനു മുന്‍പ് പൊതുജനങ്ങള്‍ക്ക് അഭിപ്രായം തേടാനുള്ള മന്ത്രിയുടെ തീരുമാനത്തെയും പ്രശംസിക്കുന്നുണ്ട്.

എന്നാല്‍ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ സര്‍ക്കാര്‍ നിര്‍ദേശത്തെ വിമര്‍ശിക്കുകയാണ്. വിദ്യാഭ്യാസ മന്ത്രിയുടേത് തെറ്റായ നിലപാടാണെന്ന് KPSTA, AHSTA എന്നീ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ അറിയിച്ചു.

English News Summary
The government’s plan to provide nutritious food to children in public schools in the state is coming into effect. The revised midday meal menu for classes 1 to 8 will be implemented from today. The government has proposed the new dishes following the discovery that children are not getting proper nutrition.