23
Jan 2025
Tue
23 Jan 2025 Tue
Riyadh KMCC Thaliparamba One Day trip

റിയാദ്: റിയാദ് കെഎംസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആറുമാസം നീണ്ടു നില്‍ക്കുന്ന തസ്വീദ് കാംപയിന്റെ ഭാഗമായി റിയാദ് കെഎംസിസി തളിപ്പറമ്പ മണ്ഡലം എസ്‌കേപ്പ് ഒഡീസി എന്ന പേരില്‍ ഏകദിന ടൂര്‍ സംഘടിപ്പിച്ചു. ഹിഡന്‍ കാനിയന്‍ എന്ന അല്‍ഭുത പാറക്കെട്ടും വര്‍ഷത്തില്‍ പത്തു ദിവസം മാത്രം നീണ്ടു നില്‍ക്കുന്ന ലോകോത്തര നിലവാരമുള്ള സൗദിയിലെ ഓറഞ്ചിന്റെ പറുദീസയായ സിട്രസിന്റെയും മറ്റ് കാര്‍ഷിക വിളകളുടെയും വൈവിധ്യമാര്‍ന്ന ശ്രേണി പ്രദര്‍ശിപ്പിക്കുന്ന ഒമ്പതാമത് അല്‍ ഹരീഖ് ഓറഞ്ച് ഫെസ്റ്റിവലും അല്‍ ഷൈബ റിസോര്‍ട്ടും ഉള്‍പ്പെടുത്തിയായിരുന്നു യാത്ര.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യാത്രയില്‍ സൗഹൃദ മത്സരങ്ങളും കുടുംബ സംഗമങ്ങളും കലാ പരിപാടികളും അരങ്ങേറി. റിയാദ് കെഎംസിസി തളിപ്പറമ്പ മണ്ഡലം ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് യുവാവ് സ്വാഗതം പറഞ്ഞു, പ്രസിഡന്റ് മുഹമ്മദ് കണ്ടക്കൈ അധ്യക്ഷത വഹിച്ചു, റിയാദ് കെഎംസിസി ജില്ലാ ചെയര്‍മാന്‍ റസാക്ക് വളക്കൈ ഉദ്ഘാടനം ചെയ്തു, റിയാദ് കെഎംസിസി ജില്ലാ പ്രസിഡന്റ് അന്‍വര്‍ വാരം, ജില്ലാ സെക്രട്ടറി മുക്താര്‍ കമ്പില്‍, ജോ:സെക്രട്ടറി ഷെരീഫ് കണ്ണൂര്‍, വൈ.പ്രസിഡന്റ് ഹുസൈന്‍ കുപ്പം, ഫുആദ് ചേലേരി, റഹിമാന്‍ അലി, മുഹമ്മദ് മയ്യില്‍, മേമി മാങ്കടവ്, ജസീര്‍ പാറാല്‍, റഫീഖ് ഇരിക്കൂര്‍ എന്നിവര്‍ ആശംസ അറിയിച്ചു. കലാ പരിപാടികള്‍ക്ക് റാഫി പുറവൂര്‍ നേതൃത്വം കൊടുത്തു. ജാഫര്‍ സാദിക്ക് നന്ദി പറഞ്ഞു.