മൂക്കും കുത്തി വീണ് ഇന്ത്യന്‍ രൂപ; ആഹ്ലാദത്തില്‍ പ്രവാസികള്‍
|
മുംബൈ: ആഗോള വിപണികളില്‍ ഇടിവ് തുടരുന്നതിനിടെ റെക്കോഡ് തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂപ. ഇസ്‌റാഈല്‍ ഇറാനില്‍ ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ നിക്ഷേപകര്‍ സുരക്ഷിതമായ ആസ്തികള്‍ തേടി പോയതാണ് രൂപക്ക് തിരിച്ചടിയേറ്റത്. ഡോളറിനെതിരെ രൂപ 83.5550നാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇതിന് മുമ്പ് 83.5475 ആയിരുന്നു രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യം. 83.5375 രൂപയിലായിരുന്നു ഇന്ത്യന്‍ കറന്‍സി കഴിഞ്ഞദിവസം വ്യപാരം അവസാനിപ്പിച്ചത്. യു.എസ് ഇക്വിറ്റി ഫ്യൂച്ചറുകളും ഏഷ്യന്‍ ഓഹരികള്‍ക്കും തകര്‍ച്ച നേരിടുകയാണ്.
അതേസമയം, രൂപയുടെ മൂല്യം ഇടിഞ്ഞത് നാട്ടിലേക്ക് പണമയക്കുന്ന വിദേശ ഇന്ത്യക്കാര്‍ക്ക് സന്തോഷം പകരുന്നതാണ്.
ഇന്ത്യന്‍ വിപണിയും ഇന്ന് താഴേക്കാണ്. ഗിഫ്റ്റ് നിഫ്റ്റി 21,800 ലെവലില്‍ വ്യാപാരം ചെയ്യുന്നു. നിഫ്റ്റി ഫ്യൂച്ചേഴ്‌സിന്റെ മുന്‍ ക്ലോസില്‍ നിന്ന് ഏകദേശം 260 പോയിന്റുകളുടെ കിഴിവ്. ഇന്ത്യന്‍ ഓഹരി വിപണി വ്യാഴാഴ്ച തുടര്‍ച്ചയായ നാലാം സെഷനിലും നഷ്ടത്തിലാണ് അവസാനിച്ചത്. ബിഎസ്ഇ സെന്‍സെക്‌സ് 454 പോയിന്റ് ഇടിഞ്ഞ് 72,489 ലെവലിലും ബാങ്ക് നിഫ്റ്റി സൂചിക 415 പോയിന്റ് നഷ്ടത്തില്‍ 47,069 ലെവലിലുമാണ് ക്ലോസ് ചെയ്തത്.
Rupee drops to record low as risk aversion boosts dollar


