മൊറോക്കോ: കാലാവസ്ഥയിൽ ആകെ ഉണ്ടായ മാറ്റത്തിന് പുതിയ ഉദാഹരണമായി സഹാറാ മരുഭൂമിയിൽ വെള്ളപ്പൊക്കം. കഴിഞ്ഞ രണ്ട് ദിവസമായി തെക്കു കിഴക്കന്‍ മൊറോക്കോയില്‍ പെയ്ത് വരുന്ന കനത്തമഴയെ തുടർന്ന് ആണ് ഭൂമിയിലെ ഏറ്റവും വരണ്ട ഭൂപ്രദേശമായ സഹാറ മരുഭൂമിയില്‍ വെള്ളപ്പൊക്കത്തിനിടയാക്കിയത്.
|

മൊറോക്കോയുടെ തലസ്ഥാനമായ റാബത്തിൽ നിന്ന് 450 കിലോമീറ്റര്‍ മാറിയുള്ള ടാഗൗണൈത്തിൽ 24 മണിക്കൂറിനുള്ളില്‍ 100 മില്ലീ മീറ്ററിലധികം മഴിയാണ് കഴിഞ്ഞ മാസം ലഭിച്ചത്.
അരനൂറ്റാണ്ടിന് മുകളിലായി വരണ്ടുണങ്ങി കിടന്നിരുന്ന ഇറിക്വി തടാകം മഴയില്‍ നിറഞ്ഞുകവിഞ്ഞതായി നാസ പകര്‍ത്തിയ ഉപഗ്രഹ ദൃശ്യങ്ങൾ പറയുന്നു.

കഴിഞ്ഞ 50 വര്‍ഷത്തിനിടിയില്‍ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഈ പ്രദേശങ്ങളില്‍ ഇത്രയും വലിയ അളവില്‍ മഴ ലഭിച്ചതെന്നാണ് കാലാവസ്ഥാ ഉദ്യോഗസ്ഥര്‍ പറയുന്നത്.
എക്‌സ്ട്രാ ട്രോപ്പിക്കല്‍ കൊടുങ്കാറ്റെന്നാണ് മരുഭൂമിയിലുണ്ടാകുന്ന ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നത്. തെക്കു കിഴക്കന്‍ മൊറോക്കോയില്‍ സാധാരണയായി വേനല്‍ക്കാലത്തിന്റെ അവസാനത്തില്‍ മഴ കുറവാണ്. സെപ്തംബറില്‍ പ്രതിവര്‍ഷം 250 മില്ലീലിറ്ററില്‍ താഴെ മഴ ലഭിക്കുന്ന പലപ്രദേശങ്ങളിലും രണ്ട് ദിവസത്തെ വാര്‍ഷിക ശരാശരിയേക്കാള്‍ കൂടുതലായി മഴ ലഭിച്ചു.

വടക്കന്‍-മധ്യ-പറിഞ്ഞാറന്‍ ആഫ്രിക്കയിലായി ഒമ്പത് ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്നതാണ് സഹാറ മരുഭൂമി പ്രദേശം. ആഗോള താപനത്തിന്റെ പരിണിത ഫലമായി വലിയ കാലാവസ്ഥാ വ്യതിയാന ഭീഷണിയിലാണ് ഈ മേഖല.
മൊറോക്കോയിലെ വെള്ളപ്പൊക്കത്തില്‍ 18 പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമുണ്ടായ ഭൂകമ്പത്തില്‍ നിന്ന് കരകയറുന്നതിനിടെയാണ് വീണ്ടുമൊരു പ്രകൃതിദുരന്തം രാജ്യത്ത് ആഘാതം സൃഷ്ടിച്ചിരിക്കുന്നത്.
Sahara desert witnesses first floods in 50 years


