19
Aug 2025
Tue
19 Aug 2025 Tue
Saji Manjakkadambil

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായി ഉയര്‍ന്ന ലൈംഗിക അധിക്ഷേപ ആരോപണങ്ങളില്‍ പരാതിക്കാര്‍ക്കെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സജി മഞ്ഞക്കടമ്പില്‍. ആരെങ്കിലും ഫോണില്‍ കൂടി കെട്ടിക്കോളാമെന്ന് പറഞ്ഞാല്‍ അനന്തരക്രിയ പോയി നടത്തുകയല്ല വേണ്ടതെന്നും പെണ്‍കുട്ടികള്‍ക്ക് അടക്കവും ഒതുക്കവും വേണമെന്നും വാര്‍ത്താസമ്മേളനത്തില്‍ സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാഹുല്‍ എംഎല്‍എ ആകുന്നതിന് മുന്‍പ് നടന്ന കാര്യമാണ് ആളുകള്‍ പറയുന്നത്. രണ്ട് വര്‍ഷം കാത്തിരുന്ന ശേഷമല്ല പരാതി പറയേണ്ടതെന്നും സജി പരിഹസിക്കുന്നു. പെണ്‍കുട്ടികളുടെ വസ്ത്രധാരണം ലൈംഗിക അതിക്രമങ്ങള്‍ക്ക് കാരണമാകുന്നുവെന്ന കാഴ്ച്ചപ്പാടും അദ്ദേഹം പങ്കുവച്ചു.

ALSO READ: മയക്കു മരുന്ന് വാങ്ങാന്‍ പ്ലസ്ടു വിദ്യാര്‍ഥി കൂട്ടുകാരിയെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തട്ടി; പെണ്‍കുട്ടി വഴങ്ങിയത് സ്വകാര്യ ഫോട്ടോകള്‍ പുറത്തുവിടുമെന്ന ഭീതിയില്‍

‘പണ്ട് പീഡിപ്പിച്ചു, വിവാഹവാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചത്. ആരെങ്കിലും ഫോണില്‍ കൂടി ചാറ്റ് ചെയ്ത് ഞാന്‍ കെട്ടിക്കോളാമെന്ന് പറഞ്ഞാല്‍ അന്നേരം തന്നെ അനന്തരക്രിയ നടത്തുകയല്ല വേണ്ടത്. അതെല്ലാവരും ശ്രദ്ധിക്കുക.

എനിക്ക് രണ്ട് പെണ്‍മക്കളുള്ളതാ. അവരോടും കൂടിയാണ്. നമ്മള്‍ കാര്‍ന്നോമ്മാര് കുറേ ശ്രദ്ധിക്കണം. പെമ്പിള്ളേര് സാമാന്യ മര്യാദയുള്ള ഡ്രസൊക്കെ ഇടണം. എന്റെ മകളോ, ഞാനുമായി അടുപ്പമുള്ള, എനിക്ക് ശാസിക്കാന്‍ അധികാരമുള്ള പിള്ളാരാണെങ്കില്‍ ഒരു ദിവസമേ അല്ലാത്ത ഡ്രസുകള്‍ ഉടുക്കൂ. പിന്നെ ഇടുകേല. ഇടാതിരിക്കാനുള്ള വഴി ഞാന്‍ ചെയ്യണം. നമ്മള്‍ പിള്ളാരെ അഴിച്ചുവിട്ടാല്‍ ഇതൊക്കെ സംഭവിക്കും. സിനിമയാന്നും പറഞ്ഞ് കുറേപ്പേരുണ്ട്.

സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആരെങ്കിലും അപമാനിച്ചാല്‍ അപ്പോഴേ പ്രതികരിക്കുകയും ആ നിമിഷം തന്നെ നിയമപരമായി നീങ്ങുകയും ചെയ്യണം. ഏതോ ഒരു പെങ്കൊച്ച് പറയുവാ, രാഹുല്‍ ഫോണില്‍ വിളിച്ചു, സംസാരിച്ചു. അതിന് ശേഷം എന്നെ പീഡിപ്പിച്ചു കഴിഞ്ഞ് പറയുന്നു, എനിക്ക് നിന്നെ കെട്ടാന്‍ മേല എന്ന്’… രണ്ട് വര്‍ഷം മുന്‍പത്തെ കാര്യമാ ഇപ്പോള്‍ പറയുന്നത്. അയാള്‍ എംഎല്‍എ ആകുന്നതിന് മുന്‍പ് നടന്ന കാര്യമാണത്.

നടന്ന കാര്യത്തെ കുറിച്ച് ആരോപണം ഉന്നയിക്കാം. എന്നാല്‍ ഉന്നയിക്കുന്ന കാര്യം തെറ്റാണെന്ന് തെളിഞ്ഞാല്‍ ഉന്നയിച്ചവരെ കൂടി ജയിലില്‍ അടയ്ക്കാനുള്ള നടപടി വേണമെന്നും സജി ആവശ്യപ്പെട്ടു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക