14
Aug 2022
Sun
14 Aug 2022 Sun

ന്യൂയോർക്കിലെ സാഹിത്യ സംവാദ വേദിയിൽ വച്ച് അക്രമി കുത്തിവീഴ്ത്തിയതിനെ തുടർന്ന് ​ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിൽ ചികിൽസയിലായിരുന്ന എഴുത്തുകാരൻ സൽമാൻ റുഷ്ദി സുഖംപ്രാപിക്കുന്നു. വെന്റിലേറ്ററിൽ നിന്നു നീക്കിയ സൽമാൻ റുഷ്ദി സംസാരിച്ചതായി അധികൃതർ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

കഴുത്തിലും വയറിലും കൈയ്ക്കുമൊക്കെയാണ് സൽമാൻ റുഷ്ദിക്ക് കുത്തേറ്റിരുന്നു. അദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമാകുമെന്നും സംസാരശേഷി നഷ്ടപ്പെടുമെന്നും ഡോക്ടർമാർക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ പുറത്തുവരുന്ന പുതിയ വിവരം സൽമാൻ റുഷ്ദി അതിവേ​ഗം സുഖംപ്രാപിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. 

 

അതേസമയം സൽമാൻ റുഷ്ദിയെ ആക്രമിച്ച ഹദി മതറിനെ കോടതിയിൽ ഹാജരാക്കി. ഇയാൾക്ക് ജാമ്യം നിഷേധിച്ച കോടതി കസ്റ്റഡിയിൽ സൂക്ഷിക്കാൻ ഉത്തരവിട്ടു. സൽമാൻ റുഷ്ദിയെ ഇയാൾ കരുതിക്കൂട്ടി ആക്രമിക്കുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക