31
Jun 2026
Sun
31 Jun 2026 Sun
Sandeep Varier MLAs father passed away

സന്ദീപ് വാര്യര്‍ എംഎല്‍എയുടെ അച്ഛന്‍ എം വി ഗോവിന്ദ വാര്യര്‍ അന്തരിച്ചു. അനാരോഗ്യത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അച്ഛന്റെ വേര്‍പാട് തൃക്കരിപ്പൂര്‍ എംഎല്‍എ സന്ദീപ് വാര്യറാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ജീവിതത്തിലെ താങ്ങും തണലും പിന്തുണയുമായിരുന്ന അച്ഛന്‍ എം വി ഗോവിന്ദവാര്യര്‍ തങ്ങളെ വിട്ടു പോയെന്ന് സന്ദീപ് വാര്യര്‍ കുറിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യന്‍ ആര്‍മിയില്‍ സിഗ്നല്‍ കോറില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട് ഗോവിന്ദ വാര്യര്‍. സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷം വിദേശകാര്യ മന്ത്രാലത്തിലും പിന്നീട് ഇന്ത്യന്‍ റെയില്‍വേയിലും അദ്ദേഹം ജോലി ചെയ്യുകയുണ്ടായി.

ALSO READ: വിമാനത്തിന്റെ സ്പീക്കര്‍ ബോക്‌സിനുള്ളില്‍ ഒളിപ്പിച്ച 4.5 കോടി രൂപയുടെ സ്വര്‍ണം കണ്ടെത്തി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക