23
Dec 2024
Wed
23 Dec 2024 Wed
choori kelugudde sangh parivar attack

കാസറഗോഡ്: റിയാസ് മൗലവി കൊല്ലപ്പെട്ട ചൂരിയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം. (Sangh Parivar tries to stir up trouble again in Churi, where Riyas Maulavi was killed; case against three people) തൊട്ടടുത്ത പ്രദേശമായ കേളുഗുഡ്ഡെയിലെ സംഘപരിവാര പ്രവര്‍ത്തകരാണ് പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളും സ്ഥലത്തുണ്ടായിരുന്നവരും തമ്മില്‍ ഉണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്നാണ് വന്‍ അക്രമത്തിന് കോപ്പുകൂട്ടി സംഘപരിവാര പ്രവര്‍ത്തകര്‍ ചൂരിയിലെത്തിയത്. അര്‍ധരാത്രിയോടെ സ്ഥലത്തെത്തിയ സംഘം റോഡില്‍ മദ്യക്കുപ്പികള്‍ എറിഞ്ഞു പൊട്ടിച്ചു. നാട്ടുകാര്‍ സംഘടിച്ചതോടെ സംഘം രക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 12.30 മണിയോടെ ചൂരിയിലാണ് സംഭവം.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ നളിനാക്ഷന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. റിയാസ് മൗലവിയെ കൊലപ്പെടുത്തിയ പ്രതികളുടെ കേന്ദ്രമായ കേളുഗുഡ്ഡെയില്‍ നിന്നുള്ളവരാണ് കലാപത്തിന് ശ്രമിച്ചതെന്ന് വ്യക്തമായതിനെ തുടര്‍ന്ന് പോലീസ് അങ്ങോട്ട് നീങ്ങി. പോലീസ് സംഘത്തിനു നേരെയും സംഘപരിവാര്‍ പ്രവര്‍ത്തകരുടെ അസഭ്യവര്‍ഷവും കൈയേറ്റവുമുണ്ടായതായാണു റിപോര്‍ട്ട്.

ALSO READ: ”കഴിഞ്ഞ കീമോക്ക് അഡ്മിറ്റ് ആയപ്പോള്‍, നിങ്ങള്‍ കിടന്നിരുന്ന അതേ റൂം ആണ് കിട്ടിയത്”- ജയിലില്‍ കിടക്കുന്ന പിതാവിന് ഇ അബൂബക്കറിന്റെ മകള്‍ എഴുതിയ ഹൃദയം നുറുക്കുന്ന കത്ത്

സംഭവത്തില്‍ സംഘര്‍ഷത്തിനു ശ്രമിച്ചുവെന്ന കുറ്റത്തിനു മൂന്നുപേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. മനീഷ്, അഭി, കണ്ടാല്‍ അറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. മേഖലയില്‍ പോലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ട്.

കലാപം സൃഷ്ടിക്കാന്‍ ശ്രമമെന്ന് എസ്ഡിപിഐ
സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് കരുതിക്കൂട്ടി കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നതെന്ന് എസ്ഡിപിഐ മധൂര്‍ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. ഏതാനും നാളുകളായി സമാധാനം നിലനില്‍ക്കുന്ന ചൂരി മേഖലയെ വീണ്ടുമൊരു കലാപ ഭൂമിയാക്കാനുള്ള സംഘപരിവാര്‍ ആസൂത്രിത നീക്കത്തെ പോലീസ് ജാഗ്രതയോടെ കാണണം. കലാപത്തിന് ശ്രമിക്കുന്ന സംഘപരിവാര്‍ ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അല്ലാത്ത പക്ഷം ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്ക് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും മധൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം മുന്നറിയിപ്പ് നല്‍കി. ഇസ്ഹാഖ്,
സകരിയ്യ മുട്ടത്തോടി, ഖാദര്‍, സഹദ്, ശിഹാബ് തുടങ്ങിയവര്‍സംസാരിച്ചു.