22
Jun 2024
Mon
22 Jun 2024 Mon
sania mirza hajj

ഹൈദരാബാദ്: ഹജ്ജ് തീര്‍ഥാടനത്തിന് പുറപ്പെടാനൊരുങ്ങി മുന്‍ ടെന്നീസ് താരം സാനിയ മിര്‍സ. ( sania mirza asks for forgiveness as she embarks on hajj )കരുത്തുറ്റ വിശ്വാസത്തോടെ കൂടുതല്‍ നല്ല മനുഷ്യനായി തിരിച്ചെത്താനുള്ള യാത്രയിലാണെന്നും ആരോടെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പൊറുത്തു തരണമെന്നും ഹജ്ജ് യാത്രാ വിവരം പങ്കുവച്ച് സാനിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

”പ്രിയ സുഹൃത്തുക്കളെ, വിശുദ്ധ ഹജ്ജ് യാത്രക്കുള്ള അവിശ്വസനീയമായ അവസരം ലഭിച്ചിരിക്കുന്നു. ഈ വേളയില്‍ തെറ്റുകള്‍ക്കും പോരായ്മകള്‍ക്കും ഞാന്‍ വിനയത്തോടെ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. പാപമോചനവും ആത്മീയ നവീകരണവും തേടിയുള്ള ഈ യാത്രയില്‍ എന്റെ ഹൃദയം നന്ദിയാല്‍ നിറഞ്ഞുകവിയുകയാണ്. അല്ലാഹു എന്റെ പ്രാര്‍ഥന സ്വീകരിക്കട്ടെ. ഞാന്‍ അങ്ങേയറ്റം ഭാഗ്യവതിയാണ്. അതോടൊപ്പം അങ്ങേയറ്റം നന്ദിയുള്ളവളും. നിങ്ങളുടെ പ്രാര്‍ഥനകളില്‍ എന്നെയും ഉള്‍പ്പെടുത്തുക. എളിമയുള്ള ഹൃദയവും കരുത്തുറ്റ വിശ്വാസവുമുള്ള മനുഷ്യനായി തിരിച്ചുവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.”-എന്നാണ് സാനിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

നിങ്ങളുടെ പ്രാര്‍ഥനകളില്‍ ഞങ്ങളെയും ഓര്‍ക്കുക… അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നാണ് കുറിപ്പിന് നടി ഗൗഹര്‍ ഖാന്‍ പ്രതികരിച്ചത്. നേരത്തേ ഉംറ നിര്‍വഹിക്കാന്‍ സാനിയ കുടുംബസമേതം മക്കയിലെത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിലാണ് താരം ഉംറ നിര്‍വഹിക്കാന്‍ സൗദിയിലെത്തിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ തസാനിയ തന്നെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ‘അല്ലാഹുവിന് നന്ദി, നമ്മുടെ പ്രാര്‍ഥനകള്‍ അവന്‍ സ്വീകരിക്കട്ടെ’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ക്ക് പങ്കുവെച്ചത്.

മകന്‍ ഇഹ്സാന്‍ മിര്‍സ മാലിക്, മാതാപിതാക്കളായ ഇമ്രാന്‍ മിര്‍സ, നസീമ മിര്‍സ, സഹോദരി അനാം മിര്‍സ, സഹോദരീ ഭര്‍ത്താവും ക്രിക്കറ്ററുമായ മുഹമ്മദ് അസദുദ്ദീന്‍ തുടങ്ങിയവരാണ് കൂടെയുള്ളത്. ദൈവത്തിനു നന്ദി എന്നാണ് മകന്‍ ഇഹ്സാനൊപ്പമുള്ള സെല്‍ഫിയുടെ അടിക്കുറിപ്പ്. മദീനയിലെ പ്രശസ്തമായ മസ്ജിദുന്നബവിയില്‍നിന്നും ഹോട്ടല്‍ മുറിയില്‍നിന്നുമൊക്കെയുള്ള ചിത്രങ്ങളാണ് താരം സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്.

2023 ജനുവരി 26ന് ആസ്േ്രതലിയന്‍ ഓപ്പണിലാണ് ഗ്രാന്റ്സ്ലാം കരിയറിന് വിരാമമിട്ടത്. രോഹണ്‍ ബൊപ്പണ്ണയ്‌ക്കൊപ്പം മിക്സഡ് ഡബിള്‍സില്‍ ഫൈനലില്‍ എത്തിയിരുന്നു. ഫെബ്രുവരി 21ന് നടന്ന ദുബായ് ടെന്നീസ് ചാംപ്യന്‍ഷിപ്പായിരുന്നു കരിയറിലെ അവസാന മത്സരം. ചാംപ്യന്‍ഷിപ്പില്‍ ഒന്നാം റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി.