17
Apr 2024
Tue
17 Apr 2024 Tue
saniya mirza about prayer

ഹൈദരാബാദ്: റമദാന്‍ മാസത്തില്‍ നമസ്‌കാരത്തിനും പ്രാര്‍ത്ഥകള്‍ക്കും പ്രാധാന്യം നല്‍കണമെന്നും അതുകഴിഞ്ഞ് മതി എക്‌സ്‌പോ എന്നും ടെന്നീസ് താരം സാനിയ മിര്‍സ. റമദാന്‍ എക്‌സ്‌പോയില്‍ പ്രസംഗിക്കുന്നതിനിടെയുള്ള സാനിയയുടെ ഉപദേശം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ‘ദാവതേ റമദാന്‍’ എന്ന പേരില്‍ സാനിയയുടെ സഹോദരി അനം മിര്‍സയുടെ നേതൃത്വത്തിലാണ് ഹൈദരാബാദില്‍ എക്‌സ്‌പോ സംഘടിപ്പിച്ചത്. ( Saniya mirza advices fans about importance of prayer )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എക്‌സ്‌പോ സന്ദര്‍ശിക്കാനെത്തിയ സാനിയ മിര്‍സ, തടിച്ചുകൂടിയ ആരാധകരോട് സംസാരിക്കവെയാണ് നസ്‌കാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞത്. ‘എക്‌സ്‌പോയ്ക്ക് വരുന്നതിനൊപ്പം ആരാധനകളും നിര്‍വഹിക്കണം. തറാവീഹ് നമസ്‌കാരത്തിലും പങ്കെടുക്കണം. തറാവീഹ് നമസ്‌കരിക്കാതെ ഇങ്ങോട്ട് വരരുത്. ഇവിടെ തഹജ്ജുദ് നമസ്‌കാരത്തിനുള്ള പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സാനിയ പറഞ്ഞു.

മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 10 വരെ ഗുഡിമല്‍കാപൂരില്‍ കിങ് പാലസിലാണ് എക്‌സ്‌പോ നടക്കുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക