ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ഫൈനല്‍ ഇന്ന്. പുതുവര്‍ഷരാവില്‍ എട്ടാം കിരീടം ലക്ഷ്യമിട്ട് കേരളം കലാശപ്പോരില്‍ ബദ്ധവൈരികളായ പശ്ചിമ ബംഗളുമായി ഏറ്റുമുട്ടും. രാത്രി 7.30ന് ഹൈദരാബാദില്‍ വച്ചാണ് മത്സരം. സന്തോഷ് ട്രോഫി സ്വന്തമാക്കി ന്യൂയര്‍ ഹാപ്പിയാക്കാനുള്ള അവസരമാണ് കേരളത്തിനു മുന്നിലുള്ളത്. അപരാജിത മുന്നേറ്റത്തോടെയാണ് കേരളം ഫൈനലില്‍ ഇറങ്ങുന്നത്.
|
ബംഗാള്‍ ടീം സന്തുലിതമായതിനാല്‍ കടുത്ത എതിരാളികളെയാണ് കേരളത്തിനു ഫൈനല്‍ നേരിടേണ്ടിവരിക. കേരളം 5- 4- 1 ശൈലിയിലാണ് വിന്ന്യസിക്കുന്നത്. മിന്നും ഫോമിലുള്ള അജ്‌സല്‍ ഏക സ്‌ട്രൈക്കറാകും. നസീബ് റഹ്മാന്‍, ക്രിസ്റ്റി ഡേവിസ്, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് അഷ്‌റഫ് എന്നിവരാകും മധ്യനിരയില്‍. നരോ ഹരി ശ്രേഷ്ഠ, റോബി ഹന്‍സ്ഡ എന്നീ സ്റ്റാര്‍ സ്‌ട്രൈക്കര്‍മാരാണ് ബംഗാളിന്റെ കുന്തമുനകള്‍.
പ്രതിരോധ താരം മനോജിന് സെമിയില്‍ റെഡ് കാര്‍ഡ് ലഭിച്ചതിനാല്‍ ഇന്ന് കളിക്കാന്‍ സാധിക്കാത്തത് കേരളത്തിന് തിരിച്ചടിയാണ്. കൊല്‍ക്കത്ത ലീഗ് കളിച്ച മനോജിന് ബംഗാളിനെ കൃത്യമായി അറിയാം. പകരം മറ്റൊരു കൊല്‍ക്കത്ത ലീഗ് താരം ആദില്‍ അമല്‍ വരാനാണ് സാധ്യത. സെമിയില്‍ പകരക്കാരനായി ഇറങ്ങി മണിപ്പൂരിനെതിരെ ഹാട്രിക് നേടിയ പി.പി. മുഹമ്മദ് റോഷല്‍ രണ്ടാം പകുതിയില്‍ ഇറങ്ങും.
ബംഗാള്‍ 4- 3- 3 ഫോര്‍മേഷനും പരീക്ഷിക്കും.
കേരളത്തിന്റെ 16ാം ഫൈനലും. ബംഗാളിന് 47ാം കലാശപ്പോരുമാണ്. ബംഗാള്‍ 32 തവണയും കേരളം ഏഴുതവണയും കിരീടം നേടി.
മത്സരം തത്സമയം ഡിഡി സ്‌പോര്‍ട്‌സിലും എസ്എസ്ഇഎന്‍ ആപ്പിലൂടെയും കാണാം.
Santhosh Trophy Hyderabad to host finals arch-rivals Kerala-Bengal
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





