12
Jul 2025
Sun
12 Jul 2025 Sun
Saudi Arabia Indian Embassy Invites Applications for Chauffeur Position from Indian Nationals

സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയിലേക്ക് ഡ്രൈവര്‍ (Saudi Arabia Indian Embassy Invites Applications for Chauffeur Position from Indian Nationasl) തസ്തികയിലേക്ക് അപേക്ഷക്ഷണിച്ചു. യോഗ്യതയുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് 2025 ജൂലൈ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ശമ്പളം ആകര്‍ഷകമായതിനാല്‍ ഈ അവസരം ഉപയോഗിക്കാന്‍ താഴെ പറയുന്ന വിശദാംശങ്ങള്‍ വായിച്ച് അപേക്ഷിക്കുക. വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

* സൗദി അറേബ്യയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രം അപേക്ഷിച്ചാല്‍ മതി. (അപേക്ഷകര്‍ക്ക് വാലിഡ് ഇഖാമ/നാഷണല്‍ ID ഉണ്ടായിരിക്കണം).

* വിദ്യാഭ്യാസ യോഗ്യത:മെട്രിക്കുലേഷന്‍/പത്താം ക്ലാസ് സ്റ്റാന്‍ഡേര്‍ഡ് അല്ലെങ്കില്‍ സമാന യോഗ്യത (സര്‍ട്ടിഫിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍, വിദ്യാഭ്യാസ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, സൗദി എംബസി എന്നിവയുടെ അംഗീകാരം ഉണ്ടായിരിക്കണം).

* ഭാഷാ കഴിവ്: ഇംഗ്ലീഷ്, അറബി ഭാഷകളില്‍ പ്രവര്‍ത്തന ജ്ഞാനവും മികച്ച ആശയവിനിമയ കഴിവും ഉണ്ടായിരിക്കണം.

* പ്രായ പരിധി: 40 വയസ്സിന് താഴെ (2025 ജൂലൈ 15 വച്ചാകും കണക്കാക്കുക).

*ഡ്രൈവിങ് ലൈസന്‍സ്: സൗദി അറേബ്യയില്‍ നിന്നുള്ള വാലിഡ് ഡ്രൈവിങ് ലൈസന്‍സ് വേണം.കുറഞ്ഞത് 5 വര്‍ഷത്തെ ഡ്രൈവിങ് പരിചയം (പരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്).

* മാനസികവും ശാരീരികവുമായി ആരോഗ്യമുള്ളവര്‍ (നിയമന സമയത്ത് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്).

* രേഖകള്‍ പരിശോധിച്ച് യോഗ്യരായവരെ തിരഞ്ഞെടുക്കും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് ഡ്രൈവിങ് പരീക്ഷ എഴുതാം.

* അഭിമുഖം സെലക്ഷന്‍ കമ്മിറ്റി നടത്തും. സ്വഭാവം, ആശയവിനിമയം, പരിചയം എന്നിവ പരിഗണിക്കും.

* അപേക്ഷിക്കുന്നതിന് പ്രത്യേക ഫീസില്ല.

അപേക്ഷിക്കേണ്ട വിധം

താഴെ കൊടുത്ത ലിങ്കില്‍ കയറി വ്യക്തിഗത വിവരങ്ങള്‍ നല്‍കുക.
ശേഷം അവരുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, പരിചയം/പരിശീലന രേഖകള്‍ എന്നിവ ഓണ്‍ലൈനായി അപ്ലോഡ്‌ചെയ്യുക.

Apply Now

Saudi Arabia Indian Embassy Invites Applications for Chauffeur Position from Indian Nationals