ജിദ്ദ∙ അപേക്ഷ സ്വീകരിച്ച് 60 സെക്കന്‍റിനുള്ളിൽ വിസ അനുവദിക്കുന്ന ഏകീകൃത വിസ പ്ലാറ്റ്ഫോമുമായി സൗദി അറേബ്യ. റിയാദിൽ നടക്കുന്ന രണ്ടാമത് ഡിജിറ്റൽ ഗവൺമെന്റ് ഫോറത്തിലായിരുന്നു കെഎസ്എ വിസ(ksavisa.sa) എന്ന പ്ലാറ്റ്ഫോമിന് തുടക്കംകുറിച്ചത്. രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അടുത്തവർഷത്തോടെ രാജ്യത്തെ സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റൽവൽക്കരിക്കുമെന്നും അധികൃതർ അറിയിച്ചു.
|
വിവിധ മന്ത്രാലയങ്ങൾ, അധികാരികൾ, സ്വകാര്യ മേഖല സ്ഥാപനങ്ങൾ എന്നിവയെ പുതിയ പ്ലാറ്റ്ഫോമുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ഹജ്ജ്, ഉംറ, ടൂറിസം, ബിസിനസ് സന്ദർശന വിസകൾക്കും തൊഴിൽ വിസകൾക്കും അടക്കമുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനായുള്ള നടപടികക്രമങ്ങൾ കൂടുതൽ എളുപ്പത്തിലാക്കുന്നതിന് ഈ പോർട്ടൽ സഹായിക്കുമെന്നാണ് വിശദീകരണം.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


