|
സൗദി അറേബ്യയിൽ പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളുടെ സന്ദർശക വിസ റെസിഡന്റ് വിസയാക്കി മാറ്റാൻ അവസരം. രക്ഷിതാക്കൾ സ്ഥിരമായി സൗദിയിൽ താമസിക്കുന്നുണ്ടെങ്കിൽ 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സന്ദർശക വിസ റെസിഡന്റ് വിസയാക്കി മാറ്റാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് അറിയിച്ചു.
അപേക്ഷകന്റെ താമസത്തിന്റെ കാലാവധി സന്ദർശക വിസ നീട്ടുന്നതിന് തടസമല്ലെന്നും അതേസമയം, ഫാമിലി വിസിറ്റ് വിസ ആകെ ആറു മാസം മാത്രമേ ദീർഘിപ്പിക്കാനാകൂവെന്നും പാസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. സന്ദർശക വിസ ദീർഘിപ്പിക്കാൻ വൈകിയാൽ പിഴ ഈടാക്കുമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടിന്റെ അറിയിപ്പിൽ പറയുന്നുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



