12
May 2024
Mon
12 May 2024 Mon

റിയാദ്: സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍അസീസിന് ശ്വാസകോശത്തില്‍ അണുബാധ എന്ന് സ്ഥിരീകരിച്ചു. ജിദ്ദയിലെ അല്‍ സലാം കൊട്ടാരത്തില്‍ സല്‍മാന്‍ രാജാവ് ആന്റിബയോട്ടിക് ചികിത്സയിലാണെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെയാണ് 88കാരനായ രാജാവിന് കടുത്ത പനിയും സന്ധി വേദനയും അനുഭവപ്പെട്ടത്. അല്‍ സലാം കൊട്ടാരത്തിലെ റോയല്‍ ക്ലിനിക്കില്‍ സൗദി രാജാവ് ചികിത്സയിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഏപ്രിലില്‍ സല്‍മാന്‍ രാജാവിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. പതിവായുള്ള വൈദ്യപരിശോധനയുടെ ഭാഗമായിട്ടായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2015 മുതലാണ് സല്‍മാന്‍ രാജാവ് ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യയെ നയിക്കുന്നത്. സല്‍മാന്‍ രാജാവിന്റെ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് നിലവിൽ രാഷ്ട്രത്തിൻ്റെ ദൈനംദിന ഭരണകാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

Saudi Arabia’s King Salman undergoing medical tests

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക