22
Sep 2023
Mon
22 Sep 2023 Mon

ജിദ്ദ: സൗദി അറേബ്യയില്‍ കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ സൗദി കലാസംഘത്തിന് പുതിയ നേതൃത്വങ്ങളെ തിരഞ്ഞെടുത്തു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി സൗദിയിലെ എല്ലാ പ്രവിശ്യകളിലെയും കലാകാരന്‍മാരെ കോര്‍ത്തിണക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സൗദി കലാസംഘം(എസ്‌കെഎസ്). കഴിഞ്ഞ ദിവസം ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രസിഡന്റ്: റഹിം ഭരതന്നൂര്‍, ജനറല്‍ സെക്രട്ടറി വിജേഷ് ചന്ദ്രു, ട്രഷറര്‍ തങ്കച്ചന്‍ വര്‍ഗീസ് . രക്ഷാധികാരികള്‍: ഹസ്സന്‍ കൊണ്ടോട്ടി, നവാസ് ബീമാപള്ളി, ദിനേശ് ചൊവാണ, വൈസ് പ്രസിഡന്റ്: ഷമീര്‍ കല്ലിങ്ങല്‍, ജോയിന്റ് സെക്രട്ടറി: നസീബ് കെ എം, ചീഫ് കോര്‍ഡിനേറ്റര്‍മാരായി ഷബാന അന്‍ഷാദ്, ഹിജാസ് കളരിക്കല്‍, ലേഡീസ് വിങ് കോഓഡിനേറ്റര്‍മാര്‍: സോഫിയ സുനില്‍, നിഷ ബിനേഷ് , സഹാന നിസാം

ഗ്രൂപ്പ് കോ ഓഡിനേറ്റര്‍മാര്‍: വിഷ്ണു വിജയന്‍, ശര്‍മിത നിജാസ്, ഇസ്മായില്‍ (ഇജിലു), അല്‍ത്താഫ് കാലിക്കറ്റ്, അലി റോഷന്‍, മീഡിയ കണ്‍വീനര്‍മാര്‍ : അന്‍ഷാദ് ഫിലിംക്രാഫ്റ്റ്, രാജേഷ് ഗോപാല്‍ എന്നിവരെ തിരഞ്ഞെടുത്തു.

എക്‌സിക്യൂട്ടീവ് അംഗങ്ങളായി ജലീല്‍ കൊച്ചിന്‍, അഷറഫ് വലിയോറ, നിബി ജേക്കബ് , ബൈജു ദാസ്, ഡോ. ഹാരിസ് മുഹമ്മദ്, സുധീര്‍ ഹംസ, സാദിഖ് പറക്കോടന്‍, സജീര്‍ സമദ് എന്നിവരേയും തിരഞ്ഞെടുത്തു.