|
റിയാദ്: കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ സഊദി അറേബ്യയുടെ പ്രധാനമന്ത്രിയായി നിയോഗിച്ച് ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സൽമാൻ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. നിലവിൽ കിരീടവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമാണ് മുഹമ്മദ് ബിൻ സൽമാൻ. മന്ത്രിസഭയിൽ സമൂലമായ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ഖാലിദ് ബിൻ സൽമാൻ രാജകുമാരനെ പുതിയ പ്രതിരോധ മന്ത്രിയായും നിയോഗിച്ചു. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായുള്ള രാജകീയ ഉത്തവ് സഊദി വാർത്താ ഏജൻസാണ് റിപ്പോർട്ട് ചെയ്തത്. കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സമിതിയും പുനഃസംഘടിപ്പിച്ചു.
വിദ്യാഭ്യാസ മന്ത്രിയായി യൂസുഫ് ബിൻ അബ്ദുല്ല അൽബുനയ്യാനെയും ഉപപ്രതിരോധ മന്ത്രിയായി തലാൽ അൽഉതൈബിയെയും നിയമിച്ചു. മറ്റു മന്ത്രിമാർ പഴയത് പോലെ തുടരും. മന്ത്രിസഭ യോഗങ്ങൾ ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിലായിരിക്കും തുടർന്നു നടക്കുക.
Saudi King names Crown Prince Mohammed bin Salman as Prime Minister



