
ജുബൈല്‍: കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസില്‍ മലയാളി ഉള്‍പ്പെടെ അഞ്ചുപേരുടെ വധശിക്ഷ നടപ്പാക്കി.( Saudi Murder: Death sentence for five including Malayalees) തൃശൂര്‍ സ്വദേശിയുടെയും നാലു സൗദി പൗരന്‍മാരുടെയും വധശിക്ഷയാണ് കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ നടപ്പാക്കിയത്.
![]() |
|
സമീര്‍ വേളാട്ടുകുഴി എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് മലയാളിയായ നൈസം ചേനിക്കാപ്പുറത്ത് സീദ്ദീഖ്, സൗദി പൗരന്‍മാരായ ജാഫര്‍ ബിന്‍ സാദിഖ് ബിന്‍ ഖാമിസ് അല്‍ ഹാജി, ഹുസൈന്‍ ബിന്‍ ബാകിര്‍ ബിന്‍ ഹുസൈന്‍ അല്‍ അവാദ്, ഇദ്രിസ് ബിന്‍ ഹുസൈന്‍ ബിന്‍ അഹമ്മദ് അല്‍ സമീല്‍, ഹുസൈന്‍ ബിന്‍ അബ്ദുല്ല ബിന്‍ ഹാജി അല്‍ മുസ്ലിമി എന്നിവര്‍ക്ക് വധശിക്ഷ നടപ്പാക്കിയത്.
ഹൈവേയില്‍ കവര്‍ച്ച നടടത്തുന്നതിനിടെയായിരുന്നു കൊലപാതകം. തൃശൂര്‍ സ്വദേശി നാലു സൗദി പൗരന്‍മാര്‍ക്കൊപ്പം ചേര്‍ന്ന് കോഴിക്കോട് സ്വദേശിയെ കൊലപ്പെടുത്തുകയായിരുന്നു.