27
Nov 2024
Sat
27 Nov 2024 Sat
SDPI WORKERS CASE

പാലക്കാട്: എസ്ഡിപിഐ പ്രവര്‍ത്തകരായ യുവാക്കളെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചെന്ന കേസില്‍ സബ് ഇന്‍സ്‌പെക്ടര്‍ക്കും നാല് പോലീസുകാര്‍ക്കുമെതിരേ കേസെടുക്കാന്‍ ഉത്തരവ്.(SDPI activists beaten in custody; Court orders to file case against police)  2020 ആഗസ്ത് 24ന് നടന്ന സംഭവത്തില്‍ പാലക്കാട് സിജെഎം കോടതിയുടേതാണ് ഉത്തരവ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രദേശത്തെ ഒരു അക്രമ സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ അബ്ദുറഹ്‌മാനെയും ബിലാലിനെയും മണ്ണാര്‍ക്കാടിനടുത്ത് മാച്ചാംതോട്ടെ വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോവുകയായിരുന്നു. പോവുന്ന വഴിയില്‍ പോലീസ് ജീപ്പിലും പിന്നീട് സ്റ്റേഷനിലും മര്‍ദ്ദിച്ചെന്നായിരുന്നു പരാതി.

പിറ്റേദിവസം ബിലാലിനെ പാലക്കാട് ടൗണ്‍ നോര്‍ത്ത് സ്‌റ്റേഷനിലെ വധശ്രമ കേസില്‍ പ്രതിയാക്കി. അബ്ദുറഹ്‌മാനെ വിട്ടയക്കുകയും ചെയ്തു. പോലീസ് മര്‍ദ്ദനത്തെക്കുറിച്ച് മാതാവ് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതേ തുടര്‍ന്നാണ് അബ്ദുറഹ്‌മാന്‍ കോടതിയെ സമീപിച്ചത്. പരാതിക്കാരന് വേണ്ടി അഡ്വ. മുഹമ്മദ് റാഷിദ് ഹാജരായി.

ഈ കാലയളവില്‍ പാലക്കാട് എസ്ഡിപിഐ ജില്ലാ പ്രസിഡണ്ടായിരുന്ന എസ്.പി അമീര്‍ അലി ഈ വിഷയവുമായി ബന്ധപ്പെട്ട് ആരോപണ വിധേയമായ പോലീസുകാര്‍ക്കെതിരെ അന്വേഷണം നടത്തി നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഈ സംഭവത്തിനു ശേഷമാണ് പാലക്കാട്ടെ പോലീസ് എസ്.പി അമീര്‍ അലിക്കെതിരെ പകപോക്കലിനുള്ള ശ്രമങ്ങള്‍ ആരംഭിതെന്ന് എസ്ഡിപിഐ ആരോപിക്കുന്നു.