24
Mar 2025
Tue
24 Mar 2025 Tue
MK FAIZI SDPI

ന്യൂഡല്‍ഹി: എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോകുംവഴി. (SDPI president arrested on way to ED headquarters for questioning) പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തിലാണ് അറസ്റ്റ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇഡി ആസ്ഥാനത്ത് ഹാജരാവാന്‍ എം കെ ഫൈസിക്ക് ഇഡി നോട്ടീസ് നല്‍കിയിരുന്നുവെന്നും അവിടേക്ക് പോവും വഴി ഡല്‍ഹിയില്‍ വച്ചാണ് അറസ്റ്റെന്നും എസ്ഡിപിഐ വൃത്തങ്ങള്‍ പറഞ്ഞു. ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.

ALSO READ: SDPI ദേശീയ പ്രസിഡന്റ് എംകെ ഫൈസി കസ്റ്റഡിയില്‍

പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍(പിഎംഎല്‍എ) കേസുകളില്‍ നേരത്തെ പലര്‍ക്കും ജാമ്യം ലഭിച്ചിരുന്നു. പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍മാരായിരുന്ന ഇ അബൂബക്കര്‍, ഒ എം എ സലാം, ഡല്‍ഹി സംസ്ഥാന സമിതി ഭാരവാഹികള്‍, കോഴിക്കോട് സ്വദേശികളായ കെ പി ഷഫീര്‍, കെ ഫിറോസ് തുടങ്ങിയവര്‍ക്കാണ് ജാമ്യം ലഭിച്ചത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ലെന്ന് നേരത്തെ ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

കോഴിക്കോട് സ്വദേശി കെ ഫിറോസിന് സമാനമായ കേസില്‍ ഡല്‍ഹി പാട്യാല കോടതി കഴിഞ്ഞ ദിവസം ജാമ്യം നല്‍കിയിരുന്നു. ഇഡി ആരോപണത്തിന് യാതൊരു തെളിവും ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.