ബാലരാമപുരം: മുസ് ലിം വിഭാഗത്തിൻ്റെ മതപഠന കേന്ദ്രങ്ങളായ മദ്റസകൾ അടച്ചുപൂട്ടുവാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എസ്ഡിപിഐ ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനം നടത്തി. “മദ്റസ സംവിധാനത്തിൽ കൈകടത്തുവാൻ ആരെയും അനുവദിക്കില്ല” എന്ന പ്രമേയത്തിൽ നടത്തിയ പ്രകടനം എസ്ഡിപിഐ കോവളം നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് എ. ആർ അനസ് ഉദ്ഘാടനം ചെയ്തു.
|
മദ്റസകൾ അടച്ചുപൂട്ടിയും , വഖ്ഫ് സ്വത്തുകൾക്കെതിരെ നിയമനിർമാണം നടത്തിയും രാജ്യത്തു നിന്നും ഒരു വിഭാഗത്തെ ഉന്മൂലനം ചെയ്യുവാനുള്ള കേന്ദ്ര സർക്കാർ തീരുമാനം വ്യാമോഹം മാത്രമാണ്. മദ്റസ സംവിധാനത്തെ തകർക്കുവാൻ ഒരു ശക്തിയും വളർന്നിട്ടില്ലെന്നും , കേന്ദ്ര സർക്കാറിൻ്റെ ഭരണഘടനാ വിരുദ്ധമായ തീരുമാനങ്ങളെ എതിർക്കുന്നതിൽ ഒരിഞ്ചുപോലും പുറകോട്ടു പോകുവാൻ എസ്ഡിപിഐ തയ്യാറാവില്ലെന്നും ഉദ്ഘാടന പ്രസംഗത്തിൽ എ ആർ അനസ് പറഞ്ഞു.
എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ഷാജി അധ്യക്ഷത വഹിച്ചു. ആശംസകൾ അർപ്പിച്ചു ബാലരാമപുരം ഗ്രാമ പഞ്ചായത്ത് അംഗം എം സക്കീർ ഹുസൈൻ സംസാരിച്ചു. ഹൗസിംഗ് ബോഡിൽ നിന്നും തുടങ്ങി ബാലരാമപുരം ജങ്ഷനിൽ സമാപിച്ച പ്രകടനത്തിൽ നിരവധി പേർ പങ്കെടുത്തു. എസ്ഡിപിഐ കോവളം നിയോജക മണ്ഡലം കമ്മിറ്റി ജോയിൻ്റ് സെക്രട്ടറി ഷെഫീഖ്, എസ്ഡിപിഐ ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡൻ്റ് നിസാർ മാസ്റ്റർ, ഷബീർറോഷൻ, സെക്രട്ടറി ഷെമീർ, ജോയിൻ്റ് സെക്രട്ടറി റിജാദ്, മുനീർ എന്നിവർ പ്രകടനത്തിന് നേതൃത്വം നല്കി. ഷെമീർ നന്ദി പറഞ്ഞു.