
പെരിന്തല്‍മണ്ണ: മലപ്പുറം ജില്ലയെ അപകീര്‍ത്തിപ്പെടുത്താനുള്ള പോലീസ് – ആര്‍എസ്എസ് – സര്‍ക്കാര്‍ ഗൂഢാലോചനക്കെതിരെ എസ്ഡിപിഐ പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രധിഷേധ പ്രകടനം നടത്തി. (SDPI protests against conspiracy to defame Malappuram district)
![]() |
|
മുന്‍ മലപ്പുറം എസ്. പി സുജിത് ദാസിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുക, മലപ്പുറം ജില്ലയെ ഭീകരമാക്കാന്‍ എടുത്ത മുഴുവന്‍ കള്ളക്കേസുകളും പിന്‍വലിക്കുക, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പീഡന പരാതിയില്‍ സമഗ്ര അന്വേഷണം നടത്തുക, എസ്പി ഓഫീസിലെ മരം മുറി, എടവണ്ണ നിദാലിന്റെ കൊലപാതകം, എഎസ്‌ഐ ശ്രീകുമാറിന്റെ മരണം ഉള്‍പ്പെടെയുള്ള കേസുകളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു.
മലപ്പുറം ജില്ലയെ അപകീര്‍ത്തിപ്പെടുത്താനുള്ള പോലീസ് – ആര്‍എസ്എസ് – സര്‍ക്കാര്‍ ഗൂഢാലോചനക്കെതിരെ എസ്ഡിപിഐ പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രധിഷേധ പ്രകടനം നടത്തി pic.twitter.com/AukIODu9HE
— Newstaglive (@newstaglive) September 7, 2024
മണ്ഡലം പ്രസിഡന്റ് അഷ്റഫ് പുലാമന്തോള്‍, സെക്രട്ടറി അലി മാസ്റ്റര്‍, ശിഹാബ് പി വി, അലി താഴെക്കോട്, മുസ്തഫ പാറല്‍, മുഹമ്മദലി എന്നിവര്‍ നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റ് മുസ്തഫ പോത്തേങ്ങല്‍ സമാപനപ്രസംഗംനടത്തി.