മലപ്പുറം: വയനാട് ദുരന്തത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ക്കായി ചാലിയാര്‍ മുഴുവന്‍ അരിച്ചുപെറുക്കി 500ഓളം എസ്ഡിപിഐ വൊളന്റിയര്‍മാര്‍.(SDPI workers scoured the entire Chaliyar for dead bodies) പ്രളയ ദുരിതാശ്വാസത്തില്‍ പങ്കെടുത്ത് പരിചയമുള്ളവരാണ് ഇന്ന് തിരിച്ചിലിന് ഇറങ്ങുന്നതെന്ന് ജില്ലാ കോഓഡിനേറ്റര്‍ ഹമീദ് പരപ്പനങ്ങാടി അറിയിച്ചു.
|
പൊന്നാനി, തിരൂര്‍, താനൂര്‍, വള്ളിക്കുന്ന ഭാഗങ്ങളിലെ മല്‍സ്യത്തൊഴിലാളികളെയും അവരുടെ വള്ളങ്ങളും അടക്കം തിരച്ചിലിന് ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് സംഘങ്ങളായാണ് ഇന്നത്തെ രക്ഷാപ്രവര്‍ത്തനം. ചുങ്കത്തറയില്‍ നിന്ന് ഇങ്ങോട്ട് ഒരു ടീമും, ഉരുള്‍ പൊട്ടിയെത്തിയ മലയുടെ ഭാഗത്ത് നിന്ന് മറ്റൊരു ടീമുമാണ് തിരച്ചിലിന് ഇറങ്ങിയിട്ടുള്ളത്. നിലമ്പൂര്‍ മണ്ഡലം ഭാരവാഹികളാണ് നേതൃത്വം നല്‍കുന്നത്.

കുമ്പളപ്പാറ, വാണിയം പുഴ ഭാഗത്ത് നിന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കിട്ടിയത്. അവിടുന്നിങ്ങോട്ട് മൈലാടിപ്പാലം വരെ 20 കിലോമീറ്ററോളം പുഴയുടെ ഇരുതീരങ്ങളിലും അരിച്ചുപെറുക്കും. ഓരോ സ്‌പോട്ട് നിശ്ചയിച്ച് അവിടെ 20ഓളം പ്രവര്‍ത്തകരെ വിന്യസിച്ചിട്ടുണ്ട്. ഇന്നത്തോട് കൂടി ഒരു ബോഡിയും ഈ ഭാഗത്ത് ബാക്കിയില്ലെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
വയനാട് ഉരുള്‍പൊട്ടല്‍: ചാലിയാര്‍ തീരത്ത് തിരച്ചില്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ pic.twitter.com/tOsI77PzJl
— Newstaglive (@newstaglive) August 3, 2024
മുണ്ടേരിയില്‍ നിന്ന് മുകളിലോട്ടുള്ള ഭാഗം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തിരച്ചില്‍ നടത്തി. അവിടെ ഇനി മൃതദേഹങ്ങളില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസത്തോളം 400ലേറെ പ്രവര്‍ത്തകര്‍ തിരച്ചിലിന് ഉണ്ടായിരുന്നു. ശരീര ഭാഗങ്ങള്‍ കൂടാതെ 49 മൃതദേഹങ്ങള്‍ പ്രവര്‍ത്തകര്‍ ഇതിനകം കണ്ടെടുത്തിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





