22
Jan 2025
Mon
22 Jan 2025 Mon
second HMPV case confirmed in Bengaluru

എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ഹ്യൂമന്‍ മെറ്റന്യൂമോവൈറസ്(എച്ച്എംപിവി)ബാധിച്ചതിനു പിന്നാലെ രണ്ടാമത്തെ കേസും ബംഗളുരുവില്‍ തന്നെ റിപോര്‍ട്ട് ചെയ്തു. മൂന്നുമാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുന്ന എട്ടുമാസമുള്ള കുഞ്ഞിനാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിനു ശേഷമാണ് ഡിസ്ചാര്‍ജ് ആയി പോയ മൂന്നു മാസം പ്രായമുള്ള കുട്ടിയിലും എച്ച്എംപിവി കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ:  എച്ച്എംപി വൈറസ് ഇന്ത്യയിലുമെത്തി; ആദ്യകേസ് ബംഗളുരുവില്‍

രോഗം സ്ഥിരീകരിച്ച കുഞ്ഞുങ്ങളോ ഇവരുടെ കുടുംബാംഗങ്ങളോ രോഗം റിപോര്‍ട്ട് ചെയ്ത രാജ്യങ്ങളിലോ മറ്റോ പോയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ചൈനയിലാണ് ആദ്യം എച്ച്എംപിവി വൈറസ് പടര്‍ന്നു തുടങ്ങിയത്. 2001ലാണ് ആദ്യം ഇത് കണ്ടെത്തിയതെങ്കിലും നാളിതുവരെയായി ഇതിനു വാക്‌സിന്‍ കണ്ടെത്തിയിട്ടില്ല.

ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകളാണ് എച്ച്എംപിവിയിലൂടെ ഉണ്ടാവുക. കൈകള്‍ കഴുകുക, മാസ്‌ക് ധരിക്കുക, വൈറസ് ബാധയുണ്ടായാല്‍ ഐസൊലേറ്റ് ചെയ്യുക തുടങ്ങിയ മുന്‍കരുതലാണ് സ്വീകരിക്കേണ്ടത്.

ALSO READ: എച്ച്എംപിവി വൈറസ് ഏഷ്യയില്‍ പടരുന്നു; തുടക്കം ചൈനയില്‍ നിന്ന്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക