22
Dec 2025
Thu
22 Dec 2025 Thu
Election comission released polling percentage in Kerala

തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടവും കേരളത്തില്‍ അവസാനിച്ചു. 75.38 ശതമാനമാണ് പോളിങ് എന്നാണ് പ്രാഥമിക കണക്ക്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞദിവസം വോട്ടിങ് യന്ത്രം തകരാറിലായ ആലപ്പുഴ മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂള്‍ ബൂത്തിലെ റീപോളിങ്ങും ഇന്നു നടന്നു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലെ വോട്ടെടുപ്പ് ആദ്യഘട്ടമായ ഡിസംബര്‍ 9ന് നടന്നിരുന്നു. 71 ശതമാനത്തില്‍ താഴെയായിരുന്നു ആദ്യ ഘട്ടത്തിലെ പോളിങ്. 13നാണ് വോട്ടെണ്ണല്‍.

ALSO READ: വോട്ട് ചെയ്ത് വീട്ടിലെത്തിയതിനു പിന്നാലെ 48കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു