22
May 2023
Tue
22 May 2023 Tue

ജിദ്ദ: മെയ് 26ന് ഐഎൻഎൽ സംസ്ഥാന കമ്മറ്റി കോഴിക്കോട് നടത്തുന്ന സെക്കുലർ ഇന്ത്യ റാലിയുടെ ലോഗോയുടെ സൗദിതല പ്രകാശനം ജിദ്ദയിൽ നടന്നു. ഇബ്രാഹിം സുലൈമാൻ സേട്ട് അനുസ്മരണ പരിപാടിയിൽ ജിദ്ദ മീഡിയ ഫോറം പ്രസിഡന്റ സാദിഖലി തുവ്വൂരിന് നൽകി നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരമാണ് ലോ​ഗോ പ്രകാശനം ചെയ്തത്. ജിദ്ദ കമ്മറ്റി പ്രസിഡന്റ ഷാജി അരിബ്രത്തൊടി അധ്യക്ഷനായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചടങ്ങിൽ ടിഎംഎ റഊഫ്, സലാഹ് കാരാടൻ, സാദികലി തുവ്വൂർ, നസീർ വാവ കുഞ്ഞ്, കബീർ കൊണ്ടോട്ടി, നാസർ ചാവക്കാട്, ദിലീപ് താമരകുളം, സി എച്ച് ബഷീർ , അൻവർ വടക്കാങ്ങര, കുഞ്ഞി മുഹമ്മദ് കൊടശേരി, ഹനീഫ ബർക, എ എം അബ്ദുല്ലകുട്ടി, മൻസൂർ വണ്ടൂർ, എ പി അബ്ദുൽ ഗഫൂർ, എംഎം അബ്ദുൽ മജീദ്, മൊയ്തീൻ ഹാജി തിരൂരങ്ങാടി,, ലുഖ്മാൻ തിരുരങ്ങാടി, സദഖത്ത് സഞ്ചേരി കടലുണ്ടി, ഇബ്രാഹിം വേങ്ങര തുടങ്ങിയവർ സംബന്ധിച്ചു. സി എച്ച് അബ്ദുൾ ജലീൽ നന്ദി പറഞ്ഞു.