05
Aug 2024
Mon
05 Aug 2024 Mon
Bihar temple stampede

ജെഹാനാബാദ്: ബീഹാറിലെ ജെഹാനാബാദ് സിദ്ധേശ്വരനാഥ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ഏഴ് കന്‍വരിയ തീര്‍ത്ഥാടകര്‍ മരിച്ചു.(Seven killed in Bihar temple stampede) ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടും. 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മഖ്ദുംപൂര്‍ ബ്ലോക്കിലെ വാനവര്‍ കുന്നിലാണ് സംഭവം. പരിക്കേറ്റവരെ മഖ്ദുംപൂരിലെയും ജഹാനാബാദിലെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശ്രാവണ മാസത്തിലെ നാലാമത്തെ തിങ്കളാഴ്ച നടകുന്ന ദര്‍ശനത്തിന് ഞായറാഴ്ച രാത്രി മുതല്‍ സിദ്ധേശ്വരനാഥ ക്ഷേത്രത്തില്‍ ധാരാളം ഭക്തര്‍ എത്തിയിരുന്നു. രാത്രി 12.30ഓടെയാണ് തിക്കും തിരക്കും അനുഭവപ്പെട്ടത്.

ALSO READ: യുപിയില്‍ നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ ദുരന്തമുണ്ടാക്കിയത് ആള്‍ ദൈവത്തിന്റെ വാഹനം

ചിലര്‍ നിലത്ത് വീണതോടെ ക്ഷേത്രത്തിലുണ്ടായിരുന്നവരെല്ലാം പരക്കം പാഞ്ഞത് സ്ഥിതി ഗുരുതരമാക്കി. ഇതോടെ വീണവരുടെ ദേഹത്ത് ചവിട്ടേല്‍ക്കുകയും ഏഴുപേര്‍ മരണപ്പെടുകയുമായിരുന്നു. നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സംവിധാനം കാര്യക്ഷമമല്ലാത്തതും പോലീസ് ലാത്തിച്ചാര്‍ജുമാണ് സ്ഥിതി ഗുരുതരമാക്കിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്കു പോകുന്നതിനും പ്രത്യേകം വഴികളുണ്ടായിരുന്നു. ഇത് കൃത്യമായി പാലിക്കുന്നതിന് പകരം തിരക്ക് വര്‍ധിച്ചപ്പോള്‍ പോലീസ് ലാത്തി വീശിയതാണ് ദുരന്തത്തിന് കാരണമായതെന്ന് പരിക്കേറ്റവരില്‍ ഒരാളുടെ ബന്ധു പറഞ്ഞു.

ജൂലൈ രണ്ടിന് ഉത്തര്‍പ്രദേശിലെ ഹാഥറസില്‍ ഉണ്ടായ തിക്കിലും തിരക്കിലും 120 പേര്‍ മരിച്ചിരുന്നു. ‘ഭോലെ ബാബ’ എന്നറിയപ്പെടുന്ന ബാബ നാരായണ്‍ ഹരിയുടെ നേതൃത്വത്തിലുള്ള മതചടങ്ങിലായിരുന്നു ദാരുണ സംഭവം. ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഭോലെ ബാബയുടെ കാലിനടിയിലെ മണ്ണ് ശേഖരിക്കുന്നതിന് ഭക്തര്‍ തിക്കും തിരക്കും കൂട്ടിയതാണ് ദുരന്തത്തിനിടയാക്കിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക