ആലുവയില്‍ തട്ടിക്കൊണ്ടുപോയി കൊന്ന് ചാക്കില്‍കെട്ടി ഉപേക്ഷിച്ച അഞ്ചുവയസ്സുകാരിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ശരീരമാസകലം മുറിവുണ്ട്. കുട്ടിയെ താന്‍ തന്നെയാണ് കൊന്നതെന്ന് പൊലീസ് കസ്റ്റഡിയിലുള്ള ബിഹാര്‍ സ്വദേശി അസ്ഫാക്ക് ആലം മൊഴി നല്‍കി.
|
ഇയാളാണ് കുട്ടിയെ വിളിച്ചുകൊണ്ടുപോയതെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് കണ്ടെത്തിയിരുന്നു. കുട്ടിക്ക് ജ്യൂസ് വാങ്ങി നല്‍കിയിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞിരുന്നു. പിടിയിലാവുമ്പോള്‍ മദ്യലഹരിയിലായിരുന്ന പ്രതി ലഹരി വിട്ടശേഷമാണ് കൊലപാതക കുറ്റസമ്മതം നടത്തിയത്.
കുട്ടിയെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് ഇന്ന് ആലുവ മാര്‍ക്കറ്റിന്റെ പിന്‍ഭാഗത്ത് നിന്ന് ചാക്കില്‍ കെട്ടിയ നിലയിലാണ് ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തിയത്. പെരിയാറിന്റെ തീരത്ത് ചളി നിറഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ നിന്ന് കൈ പുറത്തേക്ക് കിടന്നിരുന്നു. കൈ കണ്ടാണ് പ്രദേശത്ത് എത്തിയ ആളുകള്‍ ഇത് മൃതദേഹമാണെന്ന് പൊലീസിനെ അറിയിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നാലെ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാവൂ.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





