28
Apr 2024
Mon
28 Apr 2024 Mon

ബംഗളൂരു: മതേതര ജനതാദള്‍ (JDS) ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ HD ദേവെഗൗഡയുടെ മകനും എംഎല്‍എയുമായ എച്ച്.ഡി രേവണ്ണ, രേവണ്ണയുടെ മകനും ഹാസന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണ എന്നിവര്‍ക്കെതിരെ വീട്ടുജോലിക്കാരിയുടെ പരാതിയില്‍ കേസെടുത്ത് പോലീസ്. അച്ഛനും മകനും മാറിമാറി ബലാത്സംഗംചെയ്യുന്നത് പതിവാണെന്ന വീട്ടുജോലിക്കാരിയായ സ്ത്രീയുടെ പരാതിയിലാണ് കര്‍ണാടക പോലീസ് കേസെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീട്ടില്‍ ജോലിക്കു നിന്ന തന്നെ രേവണ്ണ പീഡിപ്പിച്ചിരുന്നതായും പ്രജ്വല്‍ മകളുടെ അശ്ലീല വിഡിയോ ചിത്രീകരിച്ചെന്നുമാണ് പരാതിയിലുള്ളത്. 2019 നും 2022 നും ഇടയില്‍ പലതവണയായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. ജോലിയില്‍ കയറി നാല് മാസം ആയപ്പോള്‍ തന്നെ തന്നെ രേവണ്ണ അദ്ദേഹത്തിന്റേ ക്വാര്‍ട്ടേഴ്‌സിലേക്ക് വിളിപ്പിക്കാന്‍ തുടങ്ങി. ആറ് വനിതാ ജീവനക്കാരാനാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പ്രജ്വല്‍ വരുമ്പോഴൊക്കെ ഞങ്ങള്‍ക്ക് ഭയമായിരുന്നു. പുരുഷ ജോലിക്കാരടക്കം ജാഗ്രത പാലിക്കാന്‍ ഞങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും പരാതിക്കാരി ബോധിപ്പിച്ചു.

ഭാര്യ വീട്ടില്‍ ഇല്ലാത്ത സമയത്തെല്ലാം രേവണ്ണ സ്ത്രീകളെ പീഡിപ്പിച്ചെന്നും പരാതിയില്‍ സ്ത്രീ പറയുന്നു.
‘എച്ച്ഡി രേവണ്ണയുടെ ഭാര്യ ഇല്ലാതിരുന്നപ്പോഴെല്ലാം സ്ത്രീകളെ സ്റ്റോര്‍ റൂമിലേക്ക് വിളിക്കും…. എന്നിട്ട് ശരീരത്തില്‍ സ്പര്‍ശിക്കുകയും സാരി പിന്നുകള്‍ ഊരിമാറ്റുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു- അവര്‍ കൂട്ടിച്ചേര്‍ത്തു.

രേവണ്ണയുടെ ഭാര്യയുടെ ബന്ധു കൂടിയായ സ്ത്രീയാണ് പരാതിക്കാരി. കഴിഞ്ഞ ദിവസം പ്രജ്വലിന്റെ അശ്ലീല വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യപകമായി പ്രചരിച്ചിരുന്നു. ഇതിനിടെയാണ് പരാതിയും കേസും. ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് പ്രജ്വലിന്റെ അശ്ലീല ദൃശ്യങ്ങളുടെ പെന്‍ഡ്രൈവുകള്‍ പലയിടങ്ങളില്‍ നിന്നായി ലഭിക്കുകയായിരുന്നു. സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും തിരികൊളുത്തുകയുണ്ടായി.

പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 354 എ (ലൈംഗിക പീഡനം), 354 ഡി (പിന്തുടരല്‍), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 509 (സ്ത്രീയെ അപമാനിക്കല്‍) എന്നിവ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. അതേസമയം അശ്ലീവ വീഡിയോ പ്രചരിച്ചതിന് പിന്നാലെ തന്നെ പ്രജ്വല്‍ മുങ്ങിയിരിക്കുകയാണ്. ജര്‍മനിയിലെ ഫ്രാന്‍ക്ഫര്‍ട്ടിലേക്കാണ് പ്രജ്വല്‍ പോയതെന്നാണ് സൂചന. അതിനിടെ രേവണ്ണയും പ്രജ്വലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് സഹോദരനും മുന്‍ മുഖ്യമന്ത്രിയുമായി എച്ച്ഡി കുമാരസ്വാമി വ്യക്തമാക്കി. വിഷയത്തില്‍ ഇതുവരെ ജെ.ഡി.എസ് സഖ്യകക്ഷിയായി ബി.ജെ.പി പ്രതികരിച്ചിട്ടില്ല. നിലവില്‍ എന്‍.ഡി.എക്കൊപ്പമാണ് ജെ.ഡി.എസ്.

ലൈംഗികാരോപണം അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഏപ്രില്‍ 26ന് വോട്ടെടുപ്പ് നടന്ന ഹാസന്‍ ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് 33 കാരനായ പ്രജ്വല്‍.

Sexual harassment & stalking case filed against former Karnataka minister H D Revanna, his MP son Prajwal