21
Jan 2023
Sat
21 Jan 2023 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡല്‍ഹി: ഡല്‍ഹിയില്‍ കിലോമീറ്ററുകളോളം വലിചിഴച്ച് കൊന്ന സ്‌കൂട്ടര്‍ യാത്രക്കാരിയായ അഞ്ജലി സിങിന്റെ കുടുംബത്തിന് സഹായവുമായി ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍. ഷാരൂഖ് ഖാന്റെ മീര്‍ ഫൗണ്ടേഷനാണ് കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. അഞ്ജലിയുടെ മാതാവ് ഉള്‍പ്പെടുന്ന കുടുംബത്തിനാണ് ഫൗണ്ടേഷന്‍ സഹായം നല്‍കുക.എന്നാല്‍ തുകയെത്രയെന്ന് ഫൗണ്ടേഷന്‍ വെളിപ്പെടുത്തിയിട്ടില്ല.
ജനുവരി ഒന്നിനാണ് അഞ്ജലി കൊല്ലപ്പെട്ടത്. പുതുവത്സരാഘോഷത്തിന് ശേഷം വരികയായിരുന്ന അഞ്ജലിയുടെ സ്‌കൂട്ടറിനെ മദ്യലഹരിയില്‍ വന്ന അഞ്ച് യുവാക്കള്‍ സഞ്ചരിച്ച കാര്‍ വന്നിടിക്കുകയായിരുന്നു. തുടര്‍ന്ന് അഞ്ജലിയെ 12 കിലോമീറ്ററോളം വലിച്ചിഴച്ചിരുന്നു. വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞ നിലയില്‍ മൃതദേഹം ഞായറാഴ്ച സുല്‍ത്താന്‍പുരിയിലെ കാഞ്ചവാലയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.