30
Jul 2024
Tue
30 Jul 2024 Tue
kedarnath temple

മുംബൈ: കേദാര്‍നാഥ് ക്ഷേത്രത്തില്‍നിന്ന് 228 കിലോ സ്വര്‍ണം കാണാതായതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.(Shankaracharya said that 228 kg of gold was lost from Kedar Nath) ജ്യോതിര്‍മഠം ശങ്കരാചാര്യര്‍ അവിമുക്തേശ്വരാനന്ദ സരസ്വതിയാണ് ശ്രീകോവിലിനുള്ളില്‍ വലിയ സ്വര്‍ണ തട്ടിപ്പ് നടന്നതായി വ്യക്കമാക്കിയത്. സ്വര്‍ണം അടിച്ചുമാറ്റിയത് രാഷ്ട്രീയക്കാരാണെന്നും അദ്ദേഹം സൂചന നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

”രാഷ്ട്രീയക്കാര്‍ ആരാധനാലയങ്ങളിലേക്ക് കടന്നുകയറുകയാണ്. ഒരു അന്വേഷണവും ഇതുവരെ നടന്നിട്ടില്ല. ആരാണ് ഇതിന് ഉത്തരവാദി? ഈ വിഷയം എന്തുകൊണ്ട് ചര്‍ച്ചയാകുന്നില്ല”- അദ്ദേഹം ചോദിച്ചു.

ഡല്‍ഹിയില്‍ കേദാര്‍നാഥ് മാതൃകയില്‍ ക്ഷേത്രം നിര്‍മിക്കുന്നതില്‍ പ്രതിഷേധമുയരുന്നതിനിടെയാണ് ഗുരുതര ആരോപണങ്ങളുമായി അവിമുക്തേശ്വരാനന്ദ സരസ്വതി രംഗത്തെത്തിയത്. ”കേദാര്‍നാഥ് മാതൃകയില്‍ ക്ഷേത്രം നിര്‍മിക്കുന്നത് അഴിമതിക്ക് വഴിയൊരുക്കും. കേദാര്‍നാഥ് ക്ഷേത്രത്തിന്റെ പ്രാധാന്യം കുറയാന്‍ ഇത് കാരണമാകും. 12 ജ്യോതിര്‍ലിംഗങ്ങള്‍ ശിവപുരാണത്തില്‍ പേരും സ്ഥലവും സഹിതം പരാമര്‍ശിച്ചിട്ടുണ്ട്. കേദാര്‍നാഥിന്റെ വിലാസം ഹിമാലയത്തിലാണ്. അത് എങ്ങനെ ഡല്‍ഹിയില്‍ നിര്‍മിക്കാനാകുമെന്നും ശങ്കരാചാര്യര്‍ ചോദിച്ചു”.

ഡല്‍ഹിയില്‍ കേഥാര്‍നാഥ് മാതൃകയില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു.