
യുഎഇ രാജകുടുംബാംഗം ശൈഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. അബുദബി ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് മസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തില്‍ രാജകുടുംബാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ സംബന്ധിച്ചു. ശേഷം അല്‍ ബത്തീന്‍ ഖബര്‍സ്ഥാനില്‍ മൃതദേഹം മറവുചെയ്തു. പ്രസിഡന്റ് ശൈഖ് മുഹമ്മദ്, ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് തുടങ്ങിയവര്‍ ശൈഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
![]() |
|