കോഴിക്കോട് -വ്യാപാരി സിദ്ദീഖിനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ കൊലപാതക ക്രൂരത വെളിപ്പെടുത്തി പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
മരണകാരണം നെഞ്ചിലേറ്റ ചവിട്ടു കൊണ്ടാണെന്നാണ് പ്രാഥമിക നിഗമനം.
കൂടാതെ പല വാരിയെല്ലുകളും തകർന്നിട്ടുണ്ട്. തലയിൽ ഹാമർ കൊണ്ട് അടിയേറ്റ പാടുമുണ്ട്.
ശരീരം മൂന്നായി മുറിച്ചത്. കൈകളും കാലുകളും വേറെയും ഉടലും തലയും വേറെയാണ്. ഇലക്ടിക്ക് കട്ടർ ഉപയോഗിച്ച് ആണ് കാലുകൾ മുറിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
|
ഈ മാസം 18നാണ് സിദ്ധീഖ് ഒടുവിൽ വീട്ടിൽ നിന്ന് പോയത്. അന്ന് വൈകീട്ട് മുതൽ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. സിദ്ധീഖിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭ്യമല്ലാതായതോടെ മകൻ തിരൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായി കണ്ടെത്തി.
തുടർന്നുള്ള വിശദമായ അന്വേഷണത്തിലാണ് പ്രതികളായ ഷിബിലിയെയും ഫർഹാനയെയും പിടികൂടിയത്. ഇരുവരും കഴിഞ്ഞ ദിവസം മുതൽ ഒളിവിലായിരുന്നു. പിന്നീട് ചെന്നൈയിലേക്ക് മുങ്ങിയ ഇവരെ കേരള പൊലീസ് നൽകിയ വിവരമനുസരിച്ച് തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതികൾ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം വെട്ടിമുറിച്ച് ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകം നടന്ന കോഴിക്കോട്ടെ ഹോട്ടലിൽ പരിശോധന നടത്തും. തിരൂരിലെത്തിച്ച് പ്രതികളെ ചോദ്യം ചെയ്യും. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായാണ് അന്വേഷണം നടത്തുക
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





