22
Sep 2022
Sun
22 Sep 2022 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിദ്ദ: സൗദി ഇന്ത്യൻ ഫുട്ബോൾ ഫോറത്തിന്റെ (സിഫ്) ബേബി നീലമ്പ്രയെ പ്രസിഡന്റായി മൂന്നാമതും തിരഞ്ഞെടുത്തു. നിസാം മമ്പാടാണ് ജനറൽ സെക്രട്ടറി. നിസാം പാപ്പറ്റ (ട്രഷറർ), സലിം മമ്പാട്, യാസർ അറാഫത്ത്, ഷബീർ അലി ലാവ, സലാം കാളിക്കാവ്, ഷരീഫ് പരപ്പൻ എന്നിവരെ വൈസ് പ്രസിഡന്റ് മാരായും അയൂബ്ബ്‌ മുസ്‌ല്യാരകത്ത്, അൻവർ വല്ലാഞ്ചിറ, ഷഫീഖ് പട്ടാമ്പി, വി കെ അബ്ദു, സഹീർ പുത്തൻ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. മൻസൂർ കെ സി (ട്രഷറി ഓഫിസർ) അൻവർ കരിപ്പ (ജനറൽ ക്യാപ്റ്റൻ) റഹീം വലിയോറ (വൈസ് ക്യാപ്റ്റൻ) എന്നിവരാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട മറ്റു ഭാരവാഹികൾ.

 

കഴിഞ്ഞ ദിവസം ജിദ്ദ ഷറഫിയ ലക്കി ദർബാർ ഹോട്ടലിൽ ചേർന്ന സിഫിന്റെ ഇരുപതാമത്  ജനറൽ ബോഡി യോഗത്തിലാണ്  2022-23 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. കോവിഡ് മഹാമാരിക്ക് ശേഷമാണ് സിഫ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രസിഡന്റ് ബേബി നീലാമ്പ്ര അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഷബീർ അലി ലാവ 2018 വർഷത്തെ ജനറൽ ബോഡി റിപോർട്ടും, 2019-2020 കാലഘട്ടത്തിലെ പ്രവർത്തന റിപോർട്ടും അവതരിപ്പിച്ചു. സാമ്പത്തിക റിപ്പോർട്ട്‌ ട്രഷറർ നാസർ ശാന്തപുരമാണ് അവതരിപ്പിച്ചത്.

 

അബ്ദുൽ മജീദ് നഹയും നാസർ ശാന്തപുരവും പ്രിസൈഡിംഗ് ഓഫിസർമാരായിരുന്നു. പുതുതായി നിയോഗിതരായ കമ്മറ്റി അംഗങ്ങൾക്ക് ഭാവുകങ്ങൾ അർപ്പിച്ച് അബ്ദുൽ മജീദ് നഹ, നാസർ ശാന്തപുരം, അഷ്ഫർ, സലീം(നാണി) ഹാരിസ് കോന്നോല, സിദ്ദീഖ് കത്തിച്ചാൽ, ഷബീർ അലി ലാവ, അയ്യൂബ് മുസ്ലിയാരകത്ത് , സലീം എരഞ്ഞിക്കൽ, കെ സി മൻസൂർ, ഷിഹാബ് പറവൂർ, ഷരീഫ് പര പ്പൻ, എ. ടി. ഹൈദർ എന്നിവർ സംസാരിച്ചു. 

 

പുതിയ സാഹചര്യത്തിൽ വലിയ ടൂർണമെൻറുകൾ ഏറെ വെല്ലുവിളിയാണെന്നും അത്‌ തരണംചെയ്യാൻ എല്ലാ ക്ലബ്ബുകളുടെയും പൂർണ  സഹകരണം ഉണ്ടാവണമെന്ന്  തിരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറി  നിസാം മമ്പാട് ക്ലബ്ബ് പ്രതിനിധികളെ  ഓർമപ്പെടുത്തി. എല്ലാവരും ഒത്തൊരുമിച്ച് പരിശ്രമിച്ചാൽ സ്റ്റേഡിയത്തിൽ വെച്ച് തന്നെ ടൂർണമെന്റ്  നടത്താമെന്ന് പ്രസിഡൻറ് ബേബി ഉറപ്പ് നൽകി. ട്രഷറർ നിസാം പാപ്പറ്റ നന്ദി പറഞ്ഞു.