12
Nov 2023
Tue
12 Nov 2023 Tue

ദമ്മാം : 2024 ജനുവരി 25 മുതൽ 28 വരെ കരിപ്പൂരിൽ നടക്കുന്ന പത്താമത് മുജാഹിദ് സമ്മേളനത്തിൻ്റെ സന്ദേശ പ്രചാരണാർത്ഥം ദമ്മാം സൗദി ഇന്ത്യൻ ഇസ്ലാഹി സെൻ്ററിന് കീഴിൽ ഏകദിന പഠന ക്യാംപ് സംഘടിപ്പിച്ചു. വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന സമ്മേള പ്രമേയം എൻ എം അബ്ദുൽ ജലീൽ മാസ്റ്ററും പ്രബോധകൻ്റെ സംസ്ക്കാരം എന്ന വിഷയത്തിൽ അഹ്മദ് കുട്ടി മദനിയും ക്ലാസെടുത്തു .

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭിന്നശേഷിക്കാർക്കായ് നാല് ശതമാനം സംവരണം നടപ്പിലാക്കുന്നു എന്നപേരുപറഞ്ഞ് മുസ്ലിം സംവരണത്തിൽ നിന്നും രണ്ട് ശതമാനം തട്ടി മാറ്റുന്ന രീതിയിൽ സാമൂഹിക നീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവ് സർക്കാർ പിൻവലിക്കുക, ഫലസ്തീനിൽ അധിനിവേശം നടത്തി അവിടെത്തെ ജനവിഭാഗത്തെ കൊന്നു തള്ളിയും ഭീതിയുടെ മുൾമുനയിൽ നിർത്തി അരുടെ ഭൂപ്രദേശങ്ങൾ കയ്യടക്കി ലോകത്ത് അശാന്തി വിതയ്ക്കുകയും ചെയ്യുന്ന ഇസ്റാഈൽ എന്ന ഭീകരരാഷ്ട്രത്തെ നിലയ്ക്ക് നിർത്താൻ ലോക രാഷ്ട്രങ്ങൾ തയ്യാറാകുക തുടങ്ങിയ വിഷയത്തിൽ ഇഖ്ബാൽ സുല്ലമി പ്രമേയമവതരിപ്പിച്ചു.

സലീം കടലുണ്ടി , യൂസുഫ് കൊടിഞ്ഞി, വഹീദുദ്ധീൻ കാട്ടുമുണ്ട, നസ്റുള്ള അബ്ദുൾ കരീം, ജമാൽ കൈപ്പമംഗലം എന്നിവർ പ്രസംഗിച്ചു .പി എച്ച് ശമീർ, ബിജു ബക്കർ, എം വി എം നൗഷാദ് കോഴിക്കോട്, മുജീബുറഹ്മാൻ കുഴിപ്പുറം , ഷാജി കരുവാറ്റ , അശ്റഫ് കടലുണ്ടി , നൗഷാദ് കൊല്ലം , ശബീർ ചിറമ്മൽ നേതൃത്വം നൽകി .

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക