ദുബൈ: പ്രശസ്ത താജിക്കിസ്ഥാന്‍ ഗായകനും സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സറുമായ അബ്ദു റോസിക് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായി. ഇന്നലെ പുലര്‍ച്ചെ മോണ്ടിനെഗ്രോയില്‍ നിന്ന് ദുബൈയില്‍ എത്തിയതിന് തൊട്ടുപിന്നാലെ പുലര്‍ച്ചെ അഞ്ചോടെയാണ് താജിക്കിസ്ഥാന്‍ സ്വദേശിയായ 21കാരനെ അധികൃതര്‍ കസ്റ്റഡിയിലെടുത്തത്. പരാതി എന്താണെന്നതു സംബന്ധിച്ച് അധികാരികള്‍ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍, മോഷണക്കുറ്റം ചുമത്തിയാണ് അബ്ദു റോസികിനെ കസ്റ്റഡിയിലെടുത്തതെന്ന് അദ്ദേഹത്തിന്റെ കമ്പനി പ്രതിനിധി അറിയിച്ചു.
|
വളര്‍ച്ചാ ഹോര്‍മോണിന്റെ കുറവ് മൂലം മൂന്ന് അടി ഉയരമുള്ള റോസിക്, മേഖലയിലെ ഏറ്റവും അറിയപ്പെടുന്ന യുവ സെലിബ്രിറ്റികളില്‍ ഒരാളാണ്. അദ്ദേഹത്തിന് യു.എ.ഇ ഗോള്‍ഡന്‍ വിസയുണ്ട്. വര്‍ഷങ്ങളായി ദുബൈയില്‍ താമസിക്കുന്നു. ‘ബിഗ് ബോസ് 16’ ഉള്‍പ്പെടെയുള്ള മ്യൂസിക്‌വൈറല്‍ വിഡിയോകള്‍, റിയാലിറ്റി ടെലിവിഷന്‍ പരിപാടികള്‍ എന്നിവയിലൂടെ ജനപ്രീതിയുള്ളയാളാണ് റോസിക്.
2024ല്‍ റോസിക് ദുബൈയിലെ കൊക്കക്കോള അരീനയില്‍ ബോക്‌സിങ്ങില്‍ അരങ്ങേറ്റം കുറിക്കുകയും, യു.കെയില്‍ തന്റെ റസ്റ്ററന്റ് ബ്രാന്‍ഡായ ‘ഹബീബി’ ആരംഭിക്കുകയും ചെയ്തു. അതേവര്‍ഷം തന്നെ, ഒരു ഹോസ്പിറ്റാലിറ്റി സ്ഥാപനം ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തില്‍ ഇന്ത്യയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് റോസിക്കിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും പ്രതിയാക്കിയിരുന്നില്ല.
Singer and influencer Abdu Rozik was detained at the Dubai International Airport on Saturday over charges of alleged theft. According to the reports, the Bigg Boss 16 contestant was arrested by authorities at around 5 am, shortly after he had flown down to Dubai from Montenegro.


