25
Nov 2025
Tue
25 Nov 2025 Tue
sir congress meeting

വോട്ടര്‍ പട്ടികാ തീവ്ര പരിഷ്‌കരണ(എസ്.ഐ.ആര്‍)ത്തിലൂടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു തുടങ്ങിയതോടെ വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുടെ യോഗം വിളിച്ചു. ഡല്‍ഹിയിലെ ഇന്ദിരാ ഭവനില്‍ രാവിലെ 10.30ന് ആണ് യോഗം. കേരളം ഉള്‍പ്പെടെ 9 സംസ്ഥാനങ്ങളിലെയും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചേര്‍ന്ന് ബിജെപി നടത്തുന്ന വോട്ട് കൊള്ളയും, എസ്.ഐ.ആറിലെ ക്രമക്കേടുകളും ചര്‍ച്ച ചെയ്യും. എസ്.ഐ.ആറിനെതിരേ ശക്തമായ പ്രതിഷേധ പരിപാടികള്‍ തുടരാനാണ് തീരുമാനം. പിസിസി അധ്യക്ഷന്‍മാരും, നിയമസഭാ കക്ഷി നേതാക്കളും, സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുമാണ് യോഗത്തിനെത്തുക.

ALSO READ: ലീഗിന്റെ മൂന്ന് തവണ വ്യവസ്ഥ ലംഘിച്ച് പലരും സ്വയംപ്രഖ്യാപിത സ്ഥാനാര്‍ഥിയായി; സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് എസ്ടിയു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യു പോക്കര്‍ പാര്‍ട്ടി വിട്ടു

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ എക്‌സിറ്റ് പോളുകളെ പോലും കവച്ചുവയ്ക്കുന്ന വിജയം നേടിയത് എസ്‌ഐറിലൂടെയാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. വിജയമുറപ്പിച്ച 75 മണ്ഡലങ്ങളിലെങ്കിലും ബിജെപിക്ക് അനുകൂലമായ വിധി വരാന്‍ എസ്‌ഐആര്‍ കാരണമായെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസാവട്ടെ വെറും ആറ് സീറ്റുകളിലേക്ക് ഒതുങ്ങുകയും ചെയ്തു. 202 സീറ്റുകളാണ് എന്‍ഡിഎക്ക് ലഭിച്ചത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമാണിത്.

എസ്.ഐ.ആര്‍ വഴി 48 ലക്ഷത്തോളം വോട്ടുകളാണ് ഇല്ലാതായത്. ഇത് ആത്യന്തികമായി ഗുണം ചെയ്തത് ബിജെപിക്കാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സന്ദേശ്, എഗിയന്‍, നബിനഗറി, മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ സീമാഞ്ചല്‍ എന്നിവിടങ്ങളില്‍ എന്‍ഡിഎ വിജയിക്കാന്‍ കാരണം വോട്ടര്‍ പട്ടികയിലെ വെട്ടിമാറ്റലുകളാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു.