SIR Kerala draft voter list എസ്‌ഐആര്‍ രട് വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ച 28,158 പേര്‍ അനര്‍ഹരെന്ന് സ്ഥിരീകരിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍. കരട് വോട്ടര്‍ പട്ടികയിലുള്ള 36,02,435 പേരുടെ ഹിയറിങ്ങിലാണ് 28,158 പേര്‍ അനര്‍ഹരാണെന്ന് കണ്ടെത്തിയത്.
|
ഇതില്‍ 3522 പേര്‍ മരിച്ചവരും 1361 പേര്‍ വിദേശ പൗരത്വം സ്വീകരിച്ചവരും 23,275 പേര്‍ താമസം മാറിയവരുമാണ്. ഫെബ്രുവരി 12നകം ഹിയറിങ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഹിയറിങ് ഉള്‍പ്പെടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കുന്ന ആദ്യ ജില്ലയായി ആലപ്പുഴ മാറി. ഇവിടെ ഹിയറിങ് നടത്തി പരിശോധന പൂര്‍ത്തിയാക്കിയത് 2,56,094 കേസുകളിലാണ്.
തിരുവനന്തപുരം, എറണാകുളം ജില്ലകളും ആലപ്പുഴക്ക് പിന്നാലെ നൂറ് ശതമാനം നേട്ടം സ്വന്തമാക്കി. മലപ്പുറം കഴിഞ്ഞാല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ജില്ലയായ തിരുവനന്തപുരത്ത് 4,77,546 കേസുകളിലാണ് ഹിയറിങ് നടത്തിയത്. എറണാകുളം ജില്ലയില്‍ 3,93,113 കേസുകള്‍ ഹിയറിങ് നടത്തി തീര്‍പ്പാക്കിയെന്നും സി.ഇ.ഒ അറിയിച്ചു.




