മഹാരാഷ്ട്രയില്‍ നിന്ന് ഒന്നരക്കോടി രൂപ കവര്‍ന്ന് കേരളത്തിലേക്കു കടന്ന ആറു മലയാളികള്‍ വയനാട്ടില്‍ പോലീസ് പിടിയില്‍. പാലക്കാട് കുമ്മാട്ടര്‍മേട്, ചിറക്കടവ്, ചിത്തിര വീട്ടില്‍ നന്ദകുമാര്‍(32), കാണിക്കുളം, കഞ്ഞിക്കുളം അജിത്കുമാര്‍(27), പോല്‍പുള്ളി, പാലാനംകൂറിശ്ശി, സുരേഷ്(47), കാരെക്കാട്ട്പറമ്പ്, ഉഷ നിവാസില്‍ വിഷ്ണു(29), മലമ്പുഴ, കാഞ്ഞിരക്കടവ്, ജിനു(31), വാവുല്യപുരം, തോണിപാടം, കലാധരന്‍(33) എന്നിവരെയാണ് ഹൈവേ പോലീസും കല്‍പ്പറ്റ പാലീസും സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
|
ശനിയാഴ്ച മഹാരാഷ്ട്രയിലെ സത്തരാ ജില്ലയിലെ ബുഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കാറില്‍ കൊണ്ടുപോകുകയായിരുന്നു ഒന്നര കോടി രൂപയാണ് രണ്ട് കാറുകളിലായി എത്തിയ സംഘം കവര്‍ച്ച നടത്തി കടന്നുകളയുകയായിരുന്നു. വിവരമറിഞ്ഞ മഹാരാഷ്ട്രാ പോലീസ് ഇവരെ പിന്തുടര്‍ന്നു. കവര്‍ച്ചാസംഘം കേരളത്തിലേക്ക് കടന്നതോടെ മഹാരാഷ്ട്ര പോലീസ് ഇക്കാര്യം കേരള പോലീസിനെ അറിയിച്ചു.
വയനാട് ജില്ലയില്‍ കവര്‍ച്ചാസംഘം പ്രവേശിച്ചിട്ടുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം അബ്ദുല്‍ കരീമിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും അലര്‍ട്ട് നല്‍കിയിരുന്നു.
തുടര്‍ന്ന് ശനിയാഴ്ച രാത്രിയില്‍ ഇവര്‍ സഞ്ചരിച്ച കെ.എല്‍.10 എ.ജി 7200 സ്‌കോര്‍പിയോ കൈനാട്ടിയില്‍ വച്ച് പിന്തുടര്‍ന്ന് പിടികൂടുകയുമായിരുന്നു. പിടികൂടിയവരെ വൈദ്യ പരിശോധയ്ക്ക് ശേഷം മഹാരാഷ്ട്ര പോലീസിന് കൈമാറി. ഇവരുടെ വാഹനത്തില്‍നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. പിടിയിലായവരെല്ലാം കവര്‍ച്ച, വധശ്രമം, ലഹരിക്കടത്ത് എന്നിങ്ങനെ നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരാണെന്നും പോലീസ് അറിയിച്ചു.
ഇന്നോവയില്‍ സഞ്ചരിക്കുന്ന ഒരു സംഘം കൂടി കവര്‍ച്ചയില്‍ പങ്കാളികളായിട്ടുണ്ടെന്നാണ് വിവരം. ഇവരെ പിടികൂടാനായിട്ടില്ല. സബ് ഇന്‍സ്‌പെക്ടര്‍മാരായ വിമല്‍ ചന്ദ്രന്‍, എന്‍. വി ഹരീഷ്‌കുമാര്‍, ഒ.എസ് ബെന്നി, എ എസ് ഐ മുജീബ് റഹ്‌മാന്‍, ഡ്രൈവര്‍ എസ്.സി.പി.ഒ പി.എം സിദ്ധിഖ്, സി.പി.ഒ എബിന്‍, എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
ALSO READ: മകളുടെ ചികില്‍സയ്ക്കായി ആശുപത്രിയിലെത്തിയപ്പോള്‍ മരക്കൊമ്പ് തലയില്‍ വീണ യുവാവ് മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





