കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്‌ക്കൊപ്പം മഞ്ഞുവീഴ്ചയും ആലിപ്പഴ വർഷവും. പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
|
രാജ്യത്തെ പ്രധാന റോഡുകള്‍ പലതും അടച്ചതായി അധികൃതര്‍ വ്യക്തമാക്കി. മിനാ അബ്ദുല്ല, ഉമ്മുല്‍ ഹൈമാന്‍, സബാഹ് അല്‍ അഹമ്മദ് മുതലായ സ്ഥലങ്ങളിലുണ്ടായ ആലിപ്പഴ വീഴ്ചയുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
കനത്ത മഴ അനുഭവപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. വാഹനമോടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
ഡ്രൈവര്‍മാര്‍ വാഹനമോടിക്കുമ്പോള്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



