23
Sep 2022
Sun
23 Sep 2022 Sun

സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ഉപ്പിനു പകരം അബദ്ധത്തിൽ സോപ്പ് പൊടിയിട്ടു. ഭക്ഷണം കഴിച്ച നിരവധി കുട്ടികൾക്ക് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

പശ്ചിമബം​ഗാളിലെ നോർത്ത് ദിനാജ്പൂറിൽ വെള്ളിയാഴ്ചയാണ് സംഭവം. കുട്ടികൾക്ക് സുഖമില്ലാതായതോടെയാണ് മാതാപിതാക്കൾ പരാതിയുമായി രം​ഗത്തുവരികയായിരുന്നു

 

ഇതേത്തുടർന്ന് നടത്തിയ അന്വേഷണമാണ് ഉച്ചഭക്ഷണത്തിൽ ഉപ്പിനു പകരം സോപ്പ് പൊടിയിട്ട കാര്യം അറിയുന്നത്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും പൊലീസും വെവ്വേറെ അന്വേഷണം തുടരുകയാണ്.