29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
son arrested for killing father

അച്ഛനെ തല്ലിക്കൊന്നതിന് മകന്‍ അറസ്റ്റില്‍. ബംഗളുരുവിലാണ് സംഭവം. നേപാള്‍ സ്വദേശിയായ 38കാരനാണ് അറസ്റ്റിലായത്. 58കാരനായ ചന്ദ്ര ഷാഹിയാണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈസ്റ്റ് ബംഗളുരുവിലെ സോമപുര ഗേറ്റില്‍ സെക്യൂരിറ്റി ജീവനക്കാരായി ജോലി ചെയ്യുകയായിരുന്നു നേപാളി കാലിക്കോട്ട് ജില്ലക്കാരായ ചന്ദ്ര ഷാഹിയും മകന്‍ ദ്രോണ ബഹാദുര്‍ ഷാഹിയും(38). ബംഗളുരുവിലെ പുതിയ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ ചന്ദ്ര സെക്യൂരിറ്റി ജോലിക്കു ചേരുകയും ദ്രോണ ജോലി തേടി ഞായറാഴ്ച ഇവിടേക്ക് വരികയുമായിരുന്നു.

രാത്രി ഏഴോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതോടെ ദ്രോണ അച്ഛനെ ഇരുമ്പ് വടിക്ക് അടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ചന്ദ്രയെ സമീപ ആശുപത്രിയിലും നില ഗുരുതരമായതിനാല്‍ മറ്റൊരു ആശുപത്രിയിലും എത്തിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു.

ALSO READ: ജന്തര്‍മന്തറില്‍ സിജെപി പ്രതിഷേധക്കാരെ തല്ലിച്ചതച്ച് പോലീസ്; പൊളിച്ചുമാറ്റിയ സമരപ്പന്തല്‍ പുനര്‍നിര്‍മിച്ച് പ്രതിഷേധക്കാര്‍

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement