22
Jun 2025
Thu
22 Jun 2025 Thu
Manjeswar muder

മഞ്ചേശ്വരം: കാസര്‍കോട് മഞ്ചേശ്വരം വോര്‍ക്കാടിയില്‍ മകന്‍ അമ്മയെ തീ കൊളുത്തി കൊന്നു. (Son burns mother in Manjeswar) ഹില്‍ഡ ഡിസൂസ എന്ന 60 വയസുകാരിയാണ് കൊല്ലപ്പെട്ടത്. മകന്‍ മെല്‍വിന്‍ മൊണ്ടേര (38) സംഭവത്തിന് ശേഷം ഒളിവില്‍ പോയി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അയല്‍ക്കാരിയായ ലോലിത എന്ന യുവതിയേയും മെല്‍വില്‍ തീ കൊളുത്തിയെങ്കിലും ഇവര്‍ പൊള്ളലുകളോടെ രക്ഷപ്പെട്ടു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ALSO READ: ഇറാന്‍ പറ്റിച്ചു; ഇസ്രായേല്‍ ‘ബോംബിട്ടു കൊന്ന’ ഖുദ്‌സ് കമാന്‍ഡര്‍ ഇസ്മായില്‍ ഖാനി വിജയാഘോഷത്തില്‍

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഫില്‍ഡയും മെല്‍വിനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഫില്‍ഡയുടെ മേല്‍ മെല്‍വിന്‍ പെട്രോളൊഴിക്കുകയും തീകൊളുത്തുകയായിരുന്നു. ഫില്‍ഡ പുറത്തേക്ക് ഓടിയെങ്കിലും മരിച്ചു.

അമ്മയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും സഹായിക്കണമെന്നും പറഞ്ഞാണ് അയല്‍വാസിയും ബന്ധുവുമായ ലൊലിറ്റയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. അവരുടെ ശരീരത്തിലേക്കും പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമമുണ്ടായി. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ലൊലിറ്റയെ ആശുപത്രിയില്‍ എത്തിച്ചു.

പ്രതി ഒളിവിലാണ്. ഓടി രക്ഷപ്പെട്ടെന്നാണ് വിവരം. സ്ഥിര മദ്യപാനിയാണ് മെല്‍വിന്‍. ആക്രമണത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. യുവാവിനായി തെരച്ചില്‍ തുടങ്ങിയതായി പൊലീസ് അറിയിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക