കല്യാണം നടക്കാത്തതിനു കാരണക്കാരിയാണെന്ന് കുറ്റപ്പെടുത്തി 21കാരന്‍ അമ്മയെ കൊന്ന് കഷ്ണങ്ങളാക്കി. തെലങ്കാന സിദ്ദിപേട്ട് ജില്ലയിലെ ബന്ദ മൈലാരത്താണ് സംഭവം. വിധവയായ വെങ്കിടമ്മ (45)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വെങ്കിടമ്മയുടെ മകന്‍ ഈശ്വറിനെ(21)യും ബന്ധുവായ രാമുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
|
ഉറങ്ങിക്കിടന്ന വെങ്കിടമ്മയുടെ തലയില്‍ ഈശ്വറും രാമുവും ചേര്‍ന്ന് ഇഷ്ടികകൊണ്ട് അടിക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. ഇരുവരും ചേര്‍ന്ന് പിന്നീട് വെങ്കിടമ്മയുടെ കഴുത്തറുക്കുകയും പാദങ്ങള്‍ വെട്ടിമാറ്റി കൊലുസുകള്‍ മോഷ്ടിക്കുകയും ചെയ്തു.
മോഷ്ടിച്ച ആഭരണങ്ങളും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തതായി എസിപി പറഞ്ഞു.
സമീപ ഗ്രാമങ്ങളില്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍ കൊണ്ടുനടന്നു വില്‍ക്കുകയായിരുന്നു വെങ്കിട്ടമ്മയുടെ തൊഴില്‍.
കുറച്ച് വര്‍ഷം മുമ്പ് ഷോക്കേറ്റതിനെ തുടര്‍ന്ന് ഈശ്വറിന്റെ ഇടതുകൈ നഷ്ടപ്പെട്ടിരുന്നു.
ഈശ്വര്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും ഒരു ബന്ധവും ശരിയായിരുന്നില്ല. വധുവിനെ കണ്ടെത്താന്‍ നിര്‍ബന്ധിച്ചപ്പോള്‍ അമ്മ തന്നെ കളിയാക്കിയിരുന്നുവെന്നും ഇതില്‍ താന്‍ കുപിതനായിരുന്നുവെന്നും ഈശ്വര്‍ പൊലീസിനോടു് പറഞ്ഞു. ഇതോടെ ബന്ധുവായ രാമുവിന്റെ സഹായത്തോടെ അമ്മയെ ഇല്ലാതാക്കാന്‍ ഈശ്വര്‍ പദ്ധതിയിടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





