|
ബിജെപി നേതാവ് കെ സുരേന്ദ്രന്റെ മകനായ ഹരികൃഷ്ണൻ കെ.എസിനെ മാനദണ്ഡങ്ങൾ മറികടന്ന് രാജീവ് ഗാന്ധി ബയോ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ(ആർജിസിബി) നിയമിച്ചു. സയൻസ് വിഷയത്തിൽ അടിസ്ഥാന യോഗ്യത വേണ്ടതിന് ബിടെക് അടിസ്ഥാനമാക്കിയാണ് ഹരികൃഷ്ണനെ നിയമിച്ചത്.
നിയമനം നൽകേണ്ട വ്യക്തിയുടെ ജാതിക്കും യോഗ്യതയ്ക്കും അനുസരിച്ച് പുതിയ തസ്തിക സൃഷ്ടിച്ചായിരുന്നു ജൂൺ മാസത്തിൽ ഹരികൃഷ്ണന് സെന്ററിൽ നിയമനം നൽകിയത്. അടിസ്ഥാന ശമ്പളം ഉൾപ്പെടെ എഴുപതിനായിരം രൂപ വരെയാണ് ഹരികൃഷ്ണന് പരിശീലന കാലയളവിൽ ലഭിക്കുന്നത്.
നിയമനം നൽകിയതിനു പിന്നാലെ ഹരികൃഷ്ണൻ കെ.എസിനെ വിദഗ്ധ പരിശീലനത്തിന് ഡൽഹിയിലെ സാങ്കേതിക സ്ഥാപനത്തിലേക്ക് അയച്ചിരിക്കുകയാണെന്നാണ് വിവരം. അതേസമയം, എന്നാൽ എല്ലാ ചട്ടങ്ങളും പാലിച്ച് മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനം നൽകിയതെന്നാണ് ആർജിസിബിയുടെ വിശദീകരണം.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



